ദുല്‍ഖര്‍ സല്‍മാന്റെ ഇഷ്ടനടന്‍; മോഹന്‍ലാലോ മമ്മൂട്ടിയോ?

By Aswathi

മലയാള സിനിമയില്‍ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനും കാലുറപ്പിച്ചു കഴിഞ്ഞു. മികച്ച പത്ത് യങ്സ്റ്റാര്‍സില്‍ മുന്‍ നിരയില്‍ ദുല്‍ഖറുണ്ട്. മമ്മൂട്ടിയുടെ മകനെന്ന ഇമേജില്ലാതെ ദുല്‍ഖറിനിപ്പോള്‍ മലയാള സിനിമയില്‍ സ്ഥാനമുണ്ട്.

മലയാളത്തിലെ ലെജന്റ് ആക്ടറെ കുറിച്ച്, അതേ ഇന്റസ്ട്രിയിലെ മകനോട് ചോദ്യം ചോദിക്കുന്നതില്‍ ഒരു കൗതുകമുണ്ട്. ദുല്‍ഖറിന് ഏത് അഭിമുഖത്തില്‍ കിട്ടിയാലും ഒരു ചോദ്യം വാപ്പച്ചിയെ കുറിച്ചാവും. അച്ഛന്‍ അഭിനയിച്ച് അനശ്വരമാക്കിയ ചിത്രങ്ങള്‍ വീണ്ടും റീമേക്ക് ചെയ്താലോ രണ്ടാം ഭാഗം എടുത്താലോ ദുല്‍ഖര്‍ അഭിനയിക്കാന്‍ താത്പര്യപ്പെടുന്ന ചിത്രമേതാവും എന്ന ചോദ്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ നടനു നേരെ വന്നു.

mammootty-mohanlal-dulquar-salman

വളരെ പക്വതയുള്ള മറുപടി തന്നെ ദുല്‍ഖര്‍ നല്‍കി. ഒരിക്കലും അതിലൊരു ചിത്രം റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ആ ചിത്രങ്ങളെല്ലാം ഒറിജിനല്‍ ക്ലാസിക് ചിത്രങ്ങളാണ്. അവയുടെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് അതിന്റെ പ്രൗഡി നശിപ്പിക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല- ദുല്‍ഖര്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍- മമ്മൂട്ടി ഇവരില്‍ ആരാണ് ഇഷ്ടനടന്‍ എന്നായിരുന്നു അടുത്ത ചോദ്യം. ഒട്ടും ആലോചിക്കാതെ തന്നെ ദുല്‍ഖര്‍ പറഞ്ഞു, തീര്‍ച്ചയായും എന്റെ അച്ഛന്‍ മമ്മൂട്ടി. ലാലേട്ടന്‍ ഒരു ലെജന്റാണ്. അവര്‍ തമ്മില്‍ കടുത്ത മത്സരമുള്ളത് തിരശ്ശീലക്കുള്ളില്‍ മാത്രമാണ്. പുറത്ത്, യഥാര്‍ത്ഥ ലോകത്ത് ആത്മാര്‍തഥ സ്‌നേഹം പങ്കിടുന്ന സുഹൃത്തുക്കളാണ്. അവരുടെ കൂട്ടുകെട്ടാണ് ഇന്‍ഡസ്ട്രിയില്‍ നല്ല സൗഹൃദബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനം എനിക്ക് വഴികാട്ടിയായത്- ദുല്‍ഖര്‍ സല്‍മാന്‍

കടപ്പാട്: പ്രാന്തന്‍ ഫേസ്ബുക്ക് പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X