ഫിലിം സ്റ്റാര്‍ ജീവയുടെ പ്രിയ പത്‌നി കാവ്യ എന്ന റെബേക്ക സന്തോഷ്... ആരാണ് റെബേക്ക??
മലയാളക്കരയുടെ പ്രിയപ്പെട്ട മരുമകളാണ് കാവ്യ. ഈശ്വരമഠത്തില്‍ മാത്രമല്ല, ഓരോ വീട്ടിലുള്ള അമ്മായി അമ്മമാരും മുത്തശ്ശിമാരും കൊതിക്കും കാവ്യയെ പോലൊരു മരുമകളെ.. അതെ ഏഷ്യനെറ്റില്‍ ഇപ്പോള്‍ ഏറ്റവും റേറ്റിങില്‍ ഓടുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലെ നായിക റെബേക്ക സന്തോഷിനെ കുറിച്ചാണ് പറയുന്നത്.
ഒരു സീരിയല്‍ താരമായിട്ടും ഫേസ്ബുക്കിലും ട്വിറ്ററിലും റെബേക്കയ്ക്ക് ഫാന്‍പേജുകളുണ്ട്. ഇത്രയേറെ ആരാധകരുള്ള ഈ നടിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമില്ലേ... ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ..

തൃശ്ശൂരുകാരി
ഡിപി സന്തോഷിന്റെയും ജയ സന്തോഷിന്റെയും മകള്‍ റെബേക്ക സന്തോഷ്. തൃശ്ശൂരുകാരിയായ റെബേക്ക ഇപ്പോള്‍ സെന്റ് തെരേസ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്

ക്യാമറയുടെ മുന്നിലേക്ക്
ചെറുപ്പം മുതലേ കലാപരമായ കാര്യങ്ങളോട് താത്പര്യം കാണിച്ച റെബേക്ക നാലാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ഒരു ജ്വല്ലറി പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

സീരിയലിലേക്ക്
2011 ല്‍ കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലൂടെയാണ് റെബേക അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. അസിന്‍ എന്ന കഥാപാത്രം ചെയ്തുകൊണ്ട് സീരിയല്‍ രംഗത്തെത്തി.

സീനിമയിലേക്ക്
കുഞ്ഞിക്കൂനന്‍ കഴിഞ്ഞ് നേരെ റെബേക്ക പോയത് സിനിമയിലേക്കാണ്. 2012 ല്‍ പുറത്തിറങ്ങിയ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദര പുത്രിയായി അഭിനയിച്ചു.

സീരിയലില്‍ സജീവമായി
തിരുവമ്പാടി തമ്പാന് ശേഷം റെബേക്ക പഠനത്തിനായി നാല് വര്‍ഷം ഇടവേള എടുത്തു. തുടര്‍ന്ന് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിഴിരണ്ടിലും എന്ന സീരിയലിലൂടെ തിരിച്ചെത്തി. പക്ഷെ റെബേക്ക ശ്രദ്ധിക്കപ്പെട്ടത് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത നീര്‍മാതളം എന്ന സീരിയലിലെ ഗൗരിയിലൂടെയാണ്.

കസ്തൂരിമാന്‍
ഇപ്പോള്‍ കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റെബേക്ക പ്രേക്ഷകമനം കീഴടക്കിയിരിയ്ക്കുന്നത്. പ്രശസ്ത സിനിമാ താരം ജീവയുടെ ഭാര്യയും അഭിഭാഷകയും നര്‍ത്തകിയുമായ കാവ്യ എന്ന കഥാപാത്രത്തെയാണ് റെബേക്ക അവതരിപ്പിക്കുന്നത്.

സിനിമയിലും ശ്രദ്ധ
സീരിയലിനൊപ്പം സിനിമയിലും റെബേക്ക ശ്രദ്ധ കൊടുക്കുന്നുണ്ട്. ടേക്ക് ഓഫ്, ഒരു സിനിമാക്കാരന്‍, മിന്നാമിനുങ്ങ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത്, ഇപ്പോള്‍ സ്‌നേഹക്കൂട് എന്ന ചിത്രത്തിലൂടെ നായികയാകാനൊരുങ്ങുകയാണ് റെബേക്ക.


Click it and Unblock the Notifications











