»   » മദ്യപാനിയും കബടി സ്‌നേഹിയുമായ മമ്മൂട്ടി, സങ്കല്‍പിക്കാന്‍ കഴിയുമോ?

മദ്യപാനിയും കബടി സ്‌നേഹിയുമായ മമ്മൂട്ടി, സങ്കല്‍പിക്കാന്‍ കഴിയുമോ?

Written By:
Subscribe to Filmibeat Malayalam

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും അച്ചായന്‍ കഥാപാത്രവുമായി തിരിച്ചെത്തുകയാണ് തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലൂടെ. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോപ്പന്‍ എന്ന ടൈറ്റില്‍ റോളിലാണ് മമ്മൂട്ടി എത്തുന്നത്.

ഓര്‍ഡിനറി എന്ന ചിത്രത്തിലൂട ശ്രദ്ധേയനായ നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗ്രാന്റ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ നൗഷാദ് അലത്തൂരും, ജീവന്‍ നാസറും നിര്‍മിയ്ക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതലറിയാം, തുടര്‍ന്ന് വായിക്കൂ...


മദ്യപാനിയും കബടി സ്‌നേഹിയുമായ മമ്മൂട്ടി, സങ്കല്‍പിക്കാന്‍ കഴിയുമോ?

തൊപ്രാംകുടിയിലെ കര്‍ഷകനാണ് ജോപ്പന്‍. ജോപ്പനെ കുറിച്ച് പറയുകയാണെന്നുണ്ടെങ്കില്‍ ആള് വലിയൊരു കബടി സ്‌നേഹിയാണ്. ചിയേര്‍സ് കബടി ടീമിന്റെ ക്യാപ്റ്റനും. എല്‍ദോ, മാത്തന്‍, അരവിന്ദന്‍, പാപ്പിച്ചായന്‍ എന്നിവരാണ് ജോപ്പന്റെ ഉറ്റസുഹൃത്തുക്കള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജോപ്പന്‍ ഒരു മദ്യപാനിയാണ്.


മദ്യപാനിയും കബടി സ്‌നേഹിയുമായ മമ്മൂട്ടി, സങ്കല്‍പിക്കാന്‍ കഴിയുമോ?

മംമ്ത മോഹന്‍ദാസും ആന്‍ഡ്രിയ ജെര്‍മിയയുമാണ് ചിത്രത്തിലെ നായികമാര്‍. കറുത്ത മുത്ത് എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ അക്ഷര ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.


മദ്യപാനിയും കബടി സ്‌നേഹിയുമായ മമ്മൂട്ടി, സങ്കല്‍പിക്കാന്‍ കഴിയുമോ?

ഹരിശ്രീ അശോകന്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സാജു നവോദയ, അലന്‍സിയര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു.


മദ്യപാനിയും കബടി സ്‌നേഹിയുമായ മമ്മൂട്ടി, സങ്കല്‍പിക്കാന്‍ കഴിയുമോ?

തപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം ജോണി ആന്റണി ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഭയ്യ ഭയ്യ എന്ന ചിത്രത്തിന്റെ പരാജയത്തില്‍ നിന്ന് ജോണി ആന്റണിയെ രക്ഷിക്കാന്‍ തോപ്പില്‍ ജോപ്പന് സാധിയ്ക്കും എന്ന് വിശ്വസിയ്ക്കാം.


English summary
Mammootty, the megastar of M'town, is back with an 'achayan' character after a long gap. Thoppil Joppan, the upcoming Johny Antony movie will have Mammootty in the title character, Joppan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam