»   » ആരാണീ മേതില്‍ ദേവിക?

ആരാണീ മേതില്‍ ദേവിക?

Posted By:
Subscribe to Filmibeat Malayalam

സിനിമാ നടന്‍ മുകേഷ് രണ്ടാമതും വിവാഹിതനായി. ഭാര്യ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക. മുകേഷിന്റെ ആദ്യവിവാഹത്തെയും ഭാര്യയായ നടി സരിതയെയും കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരാണ് മേതില്‍ ദേവിക. പ്രശസ്ത നര്‍ത്തകി എന്നതിനപ്പുറം അവര്‍ക്കുള്ള വിശേഷണങ്ങള്‍ എന്തൊക്കെയാണ്.

പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. നാലു വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി.

മേതില്‍ ദേവികയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

ആരാണീ മേതില്‍ ദേവിക?

പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ ദേവികയുടെ അമ്മാവനും പ്രശസ്ത സാഹിത്യകാരന്‍ വികെഎന്‍ ദേവികയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവുമാണ്

ആരാണീ മേതില്‍ ദേവിക?

നാലു വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ദേവികയുടെ ശ്വാസവും നിശ്വാസവുമെല്ലാം അതില്‍ കലര്‍ന്നിരിക്കുന്നു. മോഹിനിയാട്ടത്തിലാണ്‌
പ്രാകത്ഭ്യമേറെ

ആരാണീ മേതില്‍ ദേവിക?

നൃത്തത്തിലുള്ള ദേവികയുടെ താത്പര്യത്തിന് രക്ഷിതാക്കളുടെ പ്രോത്സാഹനം കൂടെയായപ്പോള്‍ നര്‍ത്തകി എന്ന പദവിയിലേക്കുള്ള യാത്ര എളുപ്പമായി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി.

ആരാണീ മേതില്‍ ദേവിക?

ഭാരതിദാസന്‍ സര്‍വകലാശാലയില്‍നിന്ന് നൃത്ത വിഷയത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി.

ആരാണീ മേതില്‍ ദേവിക?

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം, ദേവദാസി ദേശീയപുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, പശ്ചിമ ബംഗാളില്‍നിന്നുള്ള നിരോധ് ബാരന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തി

ആരാണീ മേതില്‍ ദേവിക?

കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. അതിനിടയില്‍ നിരവധി ടിവി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായെത്തിയ ദേവിക മലയാളികള്‍ക്ക് സുപരിചിതയായി.

ആരാണീ മേതില്‍ ദേവിക?

മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയുമെല്ലാം ഭാവങ്ങളോടെ അവതരിപ്പിക്കുന്ന ദേവികയുടെ സൗന്ദര്യവും ഇവര്‍ക്ക് സിനിമയില്‍ നിരവധി അവസരങ്ങല്‍ നല്‍കി വിളിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമി ചെയ്തിരുന്ന വേഷം ചെയ്യാന്‍ ആദ്യം ക്ഷണം വന്നത് ദേവികയ്ക്കായിരുന്നത്രെ. എന്നാല്‍ നൃത്തംമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു

ആരാണീ മേതില്‍ ദേവിക?

ലോകം മുഴുവന്‍ ഓടി നടന്ന് നൃത്തം ചെയ്യുന്നതിനിടയില്‍ ദേവികയുടെ വിവാഹം കഴിഞ്ഞു. കലാരംഗത്ത് ഭര്‍ത്താവിന്റെ മികച്ച പ്രോത്സാഹനമുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വച്ച് ഉലച്ചില്‍ തട്ടി ആ ബന്ധം വേര്‍പിരിഞ്ഞു. ഇതില്‍ ഇവര്‍ക്കൊരു കുട്ടിയുമുണ്ട്.

ആരാണീ മേതില്‍ ദേവിക?

കലാമണ്ഠലത്തില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ് സംഗീത നാടക അക്കാദമിയുടെ തലപ്പത്തെത്തിയ മുകേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. മരടിലെ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ഇരുവരും വിവാഹിതരായി

English summary
Popular Malayalam actor Mukesh marries Methil Devika. Who is Methil Devika.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam