»   » വിദ്യാ ബാലന്‍ പിന്മാറിയപ്പോള്‍ കോടികളുടെ നഷ്ടം;ആമിയാകാന്‍ ബോളിവുഡില്‍ നിന്ന് മറ്റൊരു സുന്ദരി വരുന്നു

വിദ്യാ ബാലന്‍ പിന്മാറിയപ്പോള്‍ കോടികളുടെ നഷ്ടം;ആമിയാകാന്‍ ബോളിവുഡില്‍ നിന്ന് മറ്റൊരു സുന്ദരി വരുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രശസ്ത സാഹിത്യകതാരി കമലാസുരയ്യയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ കമല്‍ ആമി എന്ന ചിത്രമൊരുക്കുന്നതായ വാര്‍ത്തകള്‍ വര്‍ഷങ്ങളായി മലയാള സിനിമയില്‍ വട്ടംകറങ്ങി നടക്കുകയാണ്. ഏതാണ്ട് ഷൂട്ടിങ് തുടങ്ങാനിരുന്നപ്പോഴാണ് നായികയുടെ പിന്മാറ്റം.

വിദ്യ ബാലന്റേത് മാന്യമല്ലാത്ത പ്രവൃത്തി, വിദ്യ പിന്മാറിയാലും ആമി സംഭവിക്കുമെന്ന് കമല്‍

ഷൂട്ടിങിന് ഒരാഴ്ച ബാക്കി നില്‍ക്കെ വിദ്യാ ബാലന്‍ സിനിമയില്‍ നിന്നും പിന്മാറി. വിദ്യ പിന്മാറിയാലും സിനിമയുമായി താന്‍ മുന്നോട്ട് പോകുമെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് മറ്റൊരു ബോളിവുഡ് സുന്ദരിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നു.

വിദ്യ ബാലന്റെ പിന്മാറ്റം

മാസങ്ങളോളം സിനിയുടെ ചര്‍ച്ചകളെല്ലാം നടത്തി, തിരക്കഥയും പൂര്‍ത്തിയാക്കി, മറ്റ് കഥാപാത്രങ്ങളെയും നിശ്ചയിച്ച ശേഷമാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. യാതൊരു വിശദീകരണവും നല്‍കാതെ വിദ്യ പിന്മാറിയത് മര്യാദകേടാണെന്ന് കമല്‍ പ്രതികരിച്ചിരുന്നു.

എന്തുകൊണ്ട് പിന്മാറി?

തിരക്കഥയില്‍ കമലാസുരയ്യ മതം മാറുന്നതുള്‍പ്പടെയുള്ള രംഗങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊരുത്തക്കേടാവാം വിദ്യ പിന്മാറാന്‍ കാരണം എന്നാണ് കമല്‍ പറഞ്ഞത്. അല്ല, ദേശീയഗാനവുമായി ബന്ധപ്പെട്ട് കമലിനും വിദ്യയ്ക്കുമുള്ള അഭിപ്രായവ്യത്യാസമാവാം പിന്മാറ്റത്തിന് കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു.

പുതിയ നായിക തബു

എന്തായാലും വിദ്യാ ബാലന്‍ പിന്മാറിയ സാഹചര്യത്തില്‍ ചിത്രത്തില്‍ ബോളിവുഡില്‍ നിന്ന് തന്നെ മറ്റൊരു നായികയെ കണ്ടെത്തിയെന്നാണ് വിവരം. കമല സുരയ്യയായി തബു അഭിനയിക്കുമത്രെ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

കോടികളുടെ നഷ്ടം

അഞ്ച് കോടി രൂപ ചെലിവിട്ടാണ് ആമി എന്ന ചിത്രം നിര്‍മിയ്ക്കുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാ ബാലന്‍ പിന്മാറിയത് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടം നിര്‍മാതാവിന് ഉണ്ടായി എന്നാണ് കേട്ടത്.

തബു മലയാളത്തില്‍

കലാപാനി എന്ന ചിത്രത്തിലൂടെയാണ് തബു മലയാള സിനിമയില്‍ അരങ്ങേറിയത്. തുടര്‍ന്ന് കവര്‍‌സ്റ്റോറി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉറുമി എന്ന ചിത്രത്തില്‍ ഗാനരംഗത്ത് അതിഥി താരമായിട്ടാണ് ഏറ്റവുമൊടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്

English summary
Vidya Balan recently opted out of the Kamala Das biopic, Aami despite having the script of the movie with her for six months. As per the latest update, this upcoming Kamal directorial will have Bollywood diva Tabu essaying the role of enigmatic poetess-feminist

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam