പ്രിയ മാത്രമല്ല, ആ രംഗത്ത് റോഷനും തകര്‍ത്തു, അപ്പോള്‍ റോഷനെ കുറിച്ചും പറയണ്ടേ...
ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന പാട്ടിനെ കുറിച്ചും ആ ഗാനരംഗത്ത് അഭിനിച്ച പ്രിയ വാര്യര്‍ എന്ന നായികയെ കുറിച്ചും മാത്രമാണല്ലോ ഇപ്പോള്‍ സംസാരം. 20 മിനിട്ട് പോലും ദൈര്‍ഘ്യമില്ലാത്ത ഒരു രംഗത്തം പ്രിയ കണ്ണടിച്ചതോടെ നടി ഇന്റര്‍നാഷണല്‍ ക്രഷ് ആയി മാറുകയും ചെയ്തു
എന്നാല്‍ പ്രിയ മാത്രം വിചാരിച്ചാല്‍ ആ രംഗം ഇത്രയേറെ മനോഹരമാവുമായിരുന്നോ... പ്രിയയ്‌ക്കൊപ്പം, പ്രിയയെ കണ്ണടിക്കാന്‍ പ്രേരിപ്പിച്ച റോഷനും പ്രശംസം അര്‍ഹിക്കുന്നില്ലെ...? പ്രിയ മാത്രമല്ല റോഷനും തകര്‍ത്തു എന്ന് പ്രേക്ഷകര്‍ പറയുന്നു. അപ്പോള്‍ റോഷന്‍ ആരാണെന്നും എന്താണെന്നുമൊക്കെ അറിയണ്ടേ...

റോഷന്‍ അബ്ദുള്‍ റൗഫ്
1998 ഏപ്രില്‍ 23 ന് അബുദാബിയിലാണ് റോഷന്റെ ജനനം. റോഷന്‍ അബ്ദുള്‍ റൗഫ് എന്നാണ് മുഴുവന്‍ പേര്.

സോഷ്യല്‍ മീഡിയയില്‍ സജീവം
പുതു തലമുറയിലെ എല്ലാ ശീലങ്ങളുമുള്ള റോഷന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൂന്ന് ലക്ഷം ഫോളോവേഴ്‌സാണ് റോഷന് ഉള്ളത്. തന്റെ പുതിയ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതാണ് റോഷന്റെ വിനോദം

ഡാന്‍സറാണ്
അഭിനേതാവ് എന്നതിനപ്പുറം ഒരു ഡാന്‍സറാണ് റോഷന്‍. 2016 ല്‍ അനുജനൊപ്പം ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും വാര്‍ത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

പ്രിയ പ്രകാശ് വാര്യര്‍
മോഡലിങിലൂടെ ശ്രദ്ധിക്കപ്പെട്ട തൃശ്ശൂര്‍ക്കാരിയാണ് പ്രിയ പ്രകാശ് വാര്യര്‍. മലയാളി മങ്ക ഐശ്വര്യ റാണി പട്ടം നേടിയ പ്രിയ ഓഡിഷനിലൂടെയാണ് അഡാര്‍ ലവ്വില്‍ എത്തിയത്.


Click it and Unblock the Notifications











