»   »  നടിയെ ആക്രമിച്ചതില്‍ പ്രമുഖ നടിയ്ക്ക് പങ്കുണ്ടെന്ന് സംശയം; വെളിപ്പെടുത്തലുമായി കുടുംബാംഗങ്ങള്‍

നടിയെ ആക്രമിച്ചതില്‍ പ്രമുഖ നടിയ്ക്ക് പങ്കുണ്ടെന്ന് സംശയം; വെളിപ്പെടുത്തലുമായി കുടുംബാംഗങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രമുഖ മലയാളി നടിയെ കൊച്ചിയില്‍ വച്ച് ആക്രമിച്ച സംഭവത്തിന്റെ അന്വേഷണം പലവഴി തിരിയുകയാണ്. ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചതായി പള്‍സര്‍ സുനി പറഞ്ഞതായി നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച സംഭവം പ്രമുഖ നടന്റെ പകവീട്ടല്‍ ക്വട്ടേഷന്‍; അന്വേഷണം നടനിലേക്ക്.. പിടിമുറുകുമോ?

സിനിമയിലെ പല പ്രമുഖ താരങ്ങള്‍ക്കും ആക്രമത്തില്‍ പങ്കുണ്ടെന്ന നിലയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. അന്വേഷണം സിനിമയിലേക്ക് വ്യാപിയ്ക്കവെ, ഒരു പ്രമുഖ നടിയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നു എന്ന് നടിയുടെ കുടുംബാംഗങ്ങള്‍.

നടിയ്ക്ക് പങ്കുണ്ടെന്ന്

നടി ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടിയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നു എന്ന് ആക്രമത്തിനിരയായ നടിയുടെ കുടുംബാഗങ്ങള്‍ പറഞ്ഞു. എന്നാല്‍ നടി ആരാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

നടന് പങ്കില്ല

നടിക്കു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രമുഖ നടനെയും ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെതിരേയാണ് നടിയുടെ കുടുംബം രംഗത്തുവന്നത്. ആ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

പുതിയ ഡ്രൈവര്‍ വരാന്‍ കാരണം

ചെമ്പുക്കാവിലെ ശിവന്‍ എന്നൊരാളായിരുന്നു നേരത്തെ നടിയുടെ വാഹനം ഓടിച്ചിരുന്നത്. അടുത്തിടെയാണ് അയാള്‍ മാറിയത്. ശിവന്റെ അഭാവത്തിലാണ് പുതിയ ഡ്രൈവറെ കണ്ടെത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു

ക്വട്ടേഷനാണെന്ന് മൊഴി

അതേ സമയം കാറില്‍ കയറി ആക്രമിക്കവെ, ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

English summary
Who is the actress involved actress attacked issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam