ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക?
ദുല്‍ഖര്‍ സല്‍മാന്‍ നല്ലൊരു റൊമാന്റിക് ഹീറോ ആണെന്ന് മുമ്പൊരിക്കല്‍ അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും ദുല്‍ഖര്‍ റൊമാന്റിക്കാണ്. പക്ഷെ ആ റൊമാന്‍സ് ഭാര്യ അമല്‍ സൂഫിയയോടെ മാത്രമേയുള്ളൂ.
ഇനി സിനിമാ ജീവിതത്തിലേക്ക് വരാം. ഗൗതമി നായര്‍ മുതല്‍ അനുമോള്‍ വരെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പലരുമെത്തി. മമ്മൂട്ടിയാണ് ദുല്‍ഖറിന്റെ നായികയെ തീരുമാനിക്കുന്നതെന്ന് തുടക്കത്തില്‍ ചിലര്‍ പറഞ്ഞ് പരത്തിയിരുന്നു. അതൊക്കെ പോട്ടെ, ദുല്‍ഖറിന് ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും നന്നായി ഇണങ്ങുന്ന നായികയാരാ?

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
ദുല്‍ഖറിന്റെയും ഗൗതമിയുടെയും ആദ്യത്തെ ചിത്രമാണ് സെക്കന്റ് ഷോ. ദുല്‍ഖറിന്റെ ആദ്യത്തെ നായികയും ഗൗതമി തന്നെ.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
മിക്കവരുടെയും അഭിപ്രായത്തില്‍ നിത്യ മേനോനാണ് ദുല്‍ഖറിന് യോജിച്ച നായിക. ഉസ്താദ് ഹോട്ടലിന് ശേഷം ഇപ്പോള്‍ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും തമിഴില്‍ മണിരത്‌നത്തിന്റെ ഒരു ചിത്രത്തിലും ഇവര്‍ ഒന്നിക്കുന്നു.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
തവ്രം എന്ന ചിത്രത്തിലാണ് ശിഖ ദുല്‍ഖറിന് നായികയായത്

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
ദുല്‍ഖറിന്റെ നായികയായി മറ്റൊരു നടി കൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. അപര്‍ണ ഗോപിനാഥ്. എബിസിഡി എന്ന ചിത്രത്തിലാണ് അപര്‍ണ ദുല്‍ഖറിന് നായികയായത്.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ സര്‍ജ ബാല എന്ന ബംഗാളി നടി മലയാളത്തിലെത്തി. അതും ദുല്‍ഖറിന്റെ നായികയായി.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
അഭിനയിച്ച ചിത്രങ്ങളിലെല്ലാം, നിത്യ മേനോന്‍ ഒഴികെ മറ്റെല്ലാവരും പുതുമുഖ നായികയായിരുന്നു എന്നതാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേക. പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക മോഹനും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ നസ്‌റിയ ദുല്‍ഖറിന് നായികയായി. സംസാരം ആഗോഗ്യത്തിന് ഹാനീകരം എന്ന ദ്വിഭാഷ ചിത്രത്തിലും സലാല മൊബൈല്‍സിലും.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
മലയാളത്തില്‍ പോയവര്‍ഷം നെഞ്ചിലേറ്റിയ പ്രണയ ജോഡികളാണ് സാറയും അജുവും. പാര്‍വ്വതിയാണോ ദുല്‍ഖറിന് ചേരുന്ന നായിക?

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
വിക്രമാദിത്യന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലാണ് നമിത പ്രമോദ് ദുല്‍ഖറിന് നായികയായത്.

ദുല്‍ഖറിന് ഏറ്റവും യോജിക്കുന്ന നായിക
ഞാന്‍ എന്ന ചിത്രത്തിലൂടെ അനുമോളും ദുല്‍ഖറിന് നായികയായി.


Click it and Unblock the Notifications