നമ്മുടെ നല്ല നായികമാര്‍ എവിടെപ്പോയി
മലയാള സിനിമയില്‍ നായകന്‍മാര്‍ ആധിപത്യം തുടരുമ്പോള്‍ നായികമാര്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നു. 2013 ല്‍ 158 സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ അതില്‍ നായികാപ്രാധാന്യമുള്ള ഒറ്റ ചിത്രം പോലുമില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. നായികാപ്രാധാന്യമുള്ള സിനിമ വിതരണത്തിനെടുക്കാനോ സാറ്റലൈറ്റ് റൈറ്റ് നല്‍കാനോ ആളില്ല എന്നതു തന്നെയാണ് ഇങ്ങനെയൊരു പിന്നോക്കംപോകലിനു കാരണം. 2013ലെ മികച്ച നായിക ആരെന്ന് നോക്കുമ്പോള്‍ എടുത്തുപറയാന്‍ നല്ല വേഷം ആര്‍ക്കും ഇല്ല.
ശ്വേതാമേനോനും മീരാജാസ്മിനും കാവ്യയും കഴിഞ്ഞവര്‍ഷം സജീവമായി ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്കൊന്നും എടുത്തുപറയാവുന്ന വേഷമൊന്നും ലഭിച്ചില്ല. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, മിസ് ലേഖാ തരൂര്‍ കാണുന്നത്, ലിസമ്മയുടെ വീട് എന്നിവയായിരുന്നു മീരയുടെ ചിത്രങ്ങള്‍. എന്നാല്‍ ഒറ്റചിത്രംപോലും ശ്രദ്ധിക്കപ്പെട്ടില്ല.

അതേപോലെ തന്നെയായിരുന്നു കാവ്യയുടെ കാര്യവും. ലോക്പാല്‍, ബ്രേക്കിങ് ന്യൂസ് ലൈവ് എന്നിവയായിരുന്നു കാവ്യയുടെ ചിത്രങ്ങള്‍. അതും പരാജയപ്പെട്ടു. കളിമണ്ണ് എന്ന ബ്ലസി ചിത്രത്തില്‍ ശ്വേതാമേനോന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ നിലവാരത്തകര്‍ച്ച ശ്വേതയുടെ പ്രതീക്ഷയും അസ്ഥാനത്താക്കി.
രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍ എന്നിവരാണ് അല്‍പമെങ്കിലും നേട്ടമുണ്ടാക്കിയത്. കമ്മത്ത് ആന്‍ഡ് കമ്മത്ത് മാത്രമാണ് റീമിയുടെതായി ജയിച്ചത്. സക്കറിയയുടെ ഗര്‍ഭിണികള്‍, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, നത്തോലി ഒരു ചെറിയ മീനല്ല, ആഗസ്റ്റ് ക്ലബ് എന്നിവയായിരുന്നു റീമയുടെ ചിത്രങ്ങള്‍.
ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ ആണ് രമ്യാ നമ്പീശന് ഗുണം ചെയ്തത്. എന്നാലും പരാജയപ്പെട്ടചിത്രങ്ങളുടെ ലിസ്റ്റ് തന്നെയാണ് രമ്യയ്ക്കും കൂടുതല്‍. കഴിഞ്ഞ വര്‍ഷം ഹോട്ട് നായികമാരായിരുന്ന മേഘ്‌നരാജ്, ഹണി റോസ് എന്നിവര്‍ക്ക് 2013ല്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല.
പ്രാധാന്യം നല്‍കുന്നത്. നസ്‌റിയയും നമിത പ്രമോദും കീര്‍ത്തിയുമാണ് ഇപ്പോള്‍ മലയാളത്തിലെ താരമൂല്യമുള്ള നായികമാര്‍. നേരം എന്ന ചിത്രം നസ്രിയയ്ക്ക് ഇവിടെ സ്ഥാനം ഉണ്ടാക്കികൊടുത്തപ്പോള്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നമിതയെ മലയാളിയുടെ ഇഷ്ടതാരമാക്കി. ഗീതാഞ്ജലി എന്ന ലാല്‍ ചിത്രം പരാജയപ്പെട്ടെങ്കിലും നായികയായി അഭിനയിച്ച കീര്‍ത്തി സുരേഷ്‌കുമാര്‍ ശ്രദ്ധിക്കപ്പെട്ടു.
യുവനായികമാരുടെ ചിത്രത്തിലേക്ക് ഇവരെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. 2014 എങ്കിലും നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications