നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
ഹാസ്യ നടന്മാര്‍ക്ക് പ്രത്യേക പുരസ്‌കാരമൊന്നും നല്‍കേണ്ടെന്ന് പറയുന്നവര്‍ പറയും. പക്ഷെ നായക നടന് മാത്രം അവാര്‍ഡ് നല്‍കിപ്പോയാല്‍, മലയാളികളെ ഏറ്റവും കൂടതല്‍ ചിരിപ്പിച്ച ഇവരെ ആര് ശ്രദ്ധിയ്ക്കും. മസില് പിടിച്ചിരുന്ന് സിനിമ കാണാന്‍ ആര്‍ക്കും ഇഷ്ടമാവില്ല. ഒരാളെ ചിരിപ്പിക്കുക എന്നത് എല്ലാവര്‍ക്കും കഴിയുന്ന ഒന്നല്ല. അതൊരു കഴിവ് തന്നെയാണ്. കടന്നുപോകുന്ന ഈ വര്‍ഷം മലയാളിയെ ഏറ്റവും കുടുതല്‍ ചിരിപ്പിച്ചത് ഇവരില്‍ ആരാണെന്ന് പറയാമോ

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
ന്യൂ ജനറേഷന്‍ ഹാസ്യനടന്‍ എന്ന പേരാണ് അജു വര്‍ഗീസിന് നല്‍കുന്നത്. സംഭാഷണത്തിലെ ഓളങ്ങള്‍ പോലും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. വെള്ളിമൂങ്ങ, പെരുച്ചാഴി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു വന്ന ബാലു വര്‍ഗീസും ഇപ്പോള്‍ ഹാസ്യനടന്മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ്. ഹണീ ബീ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലുവിന്റെ ഈ വര്‍ഷത്തെ ഹിറ്റ് ഇതിഹാസയാണ്. കൂടെ ഹായി അയാം ടോണിയും

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
മലയാളിത്തിന് ലഭിച്ച മറ്റൊരു പുതുമുഖ ഹാസ്യനടനാണ് ചെമ്പന്‍ വിനോദ്. സപ്തമശ്രീ തസ്‌കര, ടമാര്‍ പഠാര്‍, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
വില്ലന്റെ സഹായിയായെത്തി, ചെറിയ ചെറിയ സഹനടന്റെ വേഷങ്ങള്‍ കെട്ടി ഇപ്പോള്‍ മലയാളത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഹാസ്യതാരമായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്. രാജാധിരാജയും മണിരത്‌നവുമാണ് ഈ വര്‍ഷത്തെ ഹിറ്റ്

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
ഒരു ന്യൂ ജനറേഷന്‍ ബഡ്ഡി. 1983, സപ്തമശ്രീ തസ്‌കര, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളില്‍ മികച്ച ഹാസ്യതാരമായെത്തിയ നീരജ് അപ്പോത്തിക്കരിയില്‍ അല്പം ഗൗരവമുള്ള വേഷമാണ് ചെയ്തത്.

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
പോയവര്‍ഷം ഒത്തിരി ചിത്രങ്ങളില്‍ മികച്ച ഹാസ്യതാരമയെത്തിയ ടിനി ടോമിന് ഈ വര്‍ഷവും മാറ്റമൊന്നുമില്ല. മംഗ്ലീഷ്, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു.

നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഹാസ്യനടനാര്?
വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഹാസ്യതാരത്തിലേക്ക് തിരിഞ്ഞ ബാബു രാജുമുണ്ട് ഈ പട്ടികയില്‍. പെരുച്ചാഴി എന്ന ചിത്രമാണ് ഇതിനായി പരിഗണിക്കുന്നത്.

Click it and Unblock the Notifications