2013ലെ മികച്ച മലയാള നടി ആരാണ്?
നായകന്മാര്‍ക്ക് സിനിമയില്‍ നിലനില്‍പ്പുണ്ട്. ഒന്ന് രണ്ട് ചിത്രങ്ങള്‍ ഹിറ്റായാല്‍ അവരെങ്ങനെയും പിടിച്ചു നില്‍ക്കും. പക്ഷെ നായികമാരുടെ കാര്യം അങ്ങനെല്ല. ഒന്ന് രണ്ട് ചിത്രങ്ങള്‍ മികച്ചരീതിയില്‍ പ്രദര്‍ശനം തുടരുമ്പോഴേക്കും അടുത്ത പുതുമുഖത്തിന്റെ വരവ് അതുവരെയുണ്ടായിരുന്നവരെ ഒന്ന് പിന്തള്ളും. അല്ലെങ്കില്‍ വിവാഹത്തോടെ നായികമാര്‍ അഭിനയത്തിനോട് ഗുഡ് ബൈ പറയും. ഇതിനെയല്ലാം തരണം ചെയ്ത് പിടിച്ച് നിന്ന നടിമാര്‍ ചുരുക്കം.
2013 എന്ന വര്‍ഷവും ഒത്തിരി നല്ല ചിത്രങ്ങളിറങ്ങി. അന്യഭാഷയില്‍നിന്നും മറ്റുമായി ധാരാളം പുതുമുഖങ്ങളും മലയാളക്കരയിലെത്തി. പുതുമുഖങ്ങളെ ഒഴിച്ചുനിര്‍ത്തി 2013ല്‍ പുറത്തിറങ്ങിയ സിനിമകളെ വിലയിരുത്തി മികച്ച നടിക്കുള്ള പുരസ്‌കാരം ഇവരില്‍ ആര്‍ക്ക് നല്‍കാം.

2013ലെ മികച്ച മലയാള നടി ആരാണ്?
തമിഴിലും മലയാളത്തിലും ഇപ്പോള്‍ നല്ല തിരക്കുള്ള താരമാണ് നസ്‌റിയ. നേരം എന്ന ചിത്രത്തിലെ കഥാപാത്രത്തെ വിലയിരുത്തുമ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് നസ്‌റിയയും അര്‍ഹയല്ലേ

2013ലെ മികച്ച മലയാള നടി ആരാണ്?
2013 റിമയ്ക്ക് എന്തുകൊണ്ടും നല്ല വര്‍ഷമാണ്. ഒത്തിരി നല്ല സിനിമകളില്‍ വേഷമിട്ടു. ആഗസ്റ്റ് ക്ലബ്ബ്, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളില്‍ റിമയുടെ അഭിനയം മികച്ചതായിരുന്നു

2013ലെ മികച്ച മലയാള നടി ആരാണ്?
കളിമണ്ണിലെ അഭിനയം വച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും ശേത മേനോനെയും 2013 വര്‍ഷത്തെ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

2013ലെ മികച്ച മലയാള നടി ആരാണ്?
ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള ശോഭനയുടെ തിരിച്ചുവരവ് എന്തായാലും വെറുതെയായില്ല. തിരയിലെ കഥാപാത്രത്തെ തന്റെ എക്കാലത്തെയും നല്ല കഥാപാത്രങ്ങളിലൊന്നായി ശോഭനയ്ക്ക് കരുതി വയ്ക്കാവുന്നതാണ്.

2013ലെ മികച്ച മലയാള നടി ആരാണ്?
അപ്പ് & ഡൗണ്‍ മുകളിലൊരാളുണ്ട്, മെമ്മറീസ് എന്നീ ചിത്രങ്ങളിലെ മേഘ്‌നയുടെ കഥാപാത്രം മികച്ചതായിരുന്നു.


Click it and Unblock the Notifications