അനൂപ് പൃഥ്വിയേയും കടത്തിവെട്ടി!

യുവനടന്‍മാരില്‍ ഏറ്റവും തിരക്കുള്ള നടന്‍ അനൂപ് മേനോന്‍ തന്നെയാണ്. ഈ വര്‍ഷം പതിമൂന്ന് ചിത്രങ്ങളിലേയ്ക്കാണ് അനൂപ് കരാറായിരിക്കുന്നത്. അനൂപിന് തൊട്ടു പിന്നിലുള്ളത് നടന്‍ പൃഥ്വിരാജാണ്. ഈ വര്‍ഷം പൃഥ്വിയെ കാത്തിരിക്കുന്നത് 12 ചിത്രങ്ങള്‍.
നായക വേഷം തന്നെ വേണമെന്ന് നിര്‍ബന്ധമില്ലാത്ത ജയസൂര്യയ്ക്ക് ഈ വര്‍ഷം ഒന്‍പത് ചിത്രങ്ങളുണ്ട്. ഇന്ദ്രജിത്തിന്റേയും ആസിഫ് അലിയുടേയും കയ്യില്‍ ഏഴോളം ചിത്രങ്ങളുണ്ട്.
എന്നാല്‍ സെലക്ടീവായി കൂടുതല്‍ ഹിറ്റുകള്‍ സൃഷ്ടിക്കുക എന്ന തന്ത്രമാണ് ദിലീപും കുഞ്ചാക്കോ ബോബനും പയറ്റുന്നത്. പോയ വര്‍ഷം തൊട്ടതെല്ലാം പൊന്നാക്കിയ കുഞ്ചാക്കോ ബോബന്‍ ഈ വര്‍ഷം വെറും അഞ്ചു ചിത്രങ്ങള്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ.
ദിലീപിന്റെ കയ്യിലും അഞ്ചു സിനിമകള്‍ മാത്രമാണുള്ളത്. എന്തായാലും എണ്ണത്തില്‍ മുമ്പനായ അനൂപിന് ഹിറ്റ് പട്ടികയിലും ഒന്നാം നമ്പര്‍ ആവാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം


Click it and Unblock the Notifications