ഷീ ടാക്സിയുടെ ഡ്രൈവറാകുന്ന നായികയാര്?

By Nirmal Balakrishnan

കേരളത്തില്‍ അടുത്തിടെ തുടങ്ങി വന്‍ വിജയമായ ഷീ ടാക്‌സി സിനിമയാകുന്നു. മഞ്ജുവാര്യര്‍ ബ്രാന്‍ഡ് അംബാസഡറായ ഷീ ടാക്‌സി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് വന്‍ വിജയമായത്. സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയുമാണ് ഷീ ടാക്‌സി സിനിമയാക്കുന്നത്. തൊടുപുഴയിലെ ഒരു സാധാരണ പെണ്‍കുട്ടി ഷീ ടാക്‌സി ഡ്രൈവറാകുന്നു. ഗുരുവായൂരിലേക്ക് ഒരു കുടുംബത്തെയും കൊണ്ടുള്ള അവളുടെ ഓട്ടം രസകരമായ നിരവധി സംഭവങ്ങള്‍ക്കു കാരണമാകുന്നു. അതാണ് സിനിമയുടെ പ്രമേയം. ഒരു ട്രാവല്‍ മൂവിയായിട്ടാണ് ഷീ ടാക്‌സി ചെയ്യുന്നത്.

സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇവര്‍ വിവാഹിതരായാല്‍ എന്ന കോമഡി ചിത്ത്രിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. മിക്ക ചിത്രങ്ങളിലും ജയസൂര്യ തന്നെയായിരുന്നു നായകന്‍. ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന ചിത്രത്തില്‍ ജയറാമും ഇന്ദ്രജിത്തും ജയസൂര്യയുമായിരുന്നു നായകര്‍. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്ന ചിത്രവും വന്‍ വിജയമായിരുന്നു. കോമഡി ട്രാക്കില്‍ തന്നെയാണ് ഷീ ടാക്‌സിയും ചെയ്യുന്നത്.

She Taxi

ചിത്രത്തിലെ താരനിര്‍ണയം നടക്കുന്നേയുള്ളൂ. ഷീ ടാക്‌സിയിലെ ഡ്രൈവര്‍ ആരായിരിക്കുമെന്ന് ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. തൊടുപുഴയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രപോലെ തന്നെയായിരിക്കും ചിത്രീകരണവും. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങി ക്രിസ്മസ് അവധിക്ക് തിയറ്ററിലെത്തിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പഌന്‍ ചെയ്യുന്നത്.

സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസ് ഉടന്‍ തിയറ്ററിലെത്തും. അനൂപ് മേനോനും ഭാവനയുമാണ് പ്രധാന താരങ്ങള്‍. ഇതില്‍ അനൂപ് ത ന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X