»   » ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചി ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള നടിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ അഭിമുഖത്തിലാണ് ദീപ്തി സതി മലയാളത്തില്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി തനിക്ക് തോന്നിയിട്ടുള്ളത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറഞ്ഞത്.

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

അങ്ങനെ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസമാണെന്നാണ് ആദ്യം ദീപ്തി പ്രതികരിച്ചത്. എന്നാല്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ദുല്‍ഖറിന്റെ പേര് പറയും. അത് എന്തുകൊണ്ടാണെന്ന് തുടര്‍ന്ന് വായിക്കാം

ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

കാണാന്‍ ഭംഗിയുള്ള നടനാണ്. മാത്രമല്ല, അദ്ദേഹം നന്നായി സംസാരിക്കുന്ന വ്യക്തിയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. യൂത്ത് ഐക്കണാണ്.

ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

ഒരു അഭിനേതാവ് എന്ന നിലയില്‍ കഴിവുള്ള നടനാണ്. ഏത് വേഷവും ചെയ്യും. ദുല്‍ഖറിന്റെ വളര്‍ച്ചയുടെ ഘട്ടം പ്രചോദനമാണ്.

ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

ഒരു അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ഡാന്‍സറും ഗായകനുമാണ് ദുല്‍ഖര്‍. സിനിമയിലും പാടിയിട്ടുണ്ട്- ദീപ്തി സതി പറഞ്ഞു.

ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

വെറും ശരീര സൗന്ദര്യം മാത്രമല്ല തന്റെ സങ്കല്‍പത്തിലെ പുരുഷന്റെ സൗന്ദര്യമെന്ന് ദീപ്തി പറഞ്ഞു. നല്ലൊരു വ്യക്തിത്വം ഉണ്ടായിരിക്കണം. സ്ത്രീകളോട് എങ്ങിനെ പെരുമാറുന്നു എന്നതും പ്രധാനമാണ്. ആദ്യ കാഴ്ചയില്‍ എന്നെ ആരും ആകര്‍ഷിക്കാറില്ല. സംസാരിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം മാത്രമേ ഒരാളെ അടുപ്പിക്കൂ- ദീപ്തി സതി

English summary
Who Is The Most Desirable Woman For Deepti Sati?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X