മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ ആളാരാണെന്ന് പറയാമോ??

By Aswathi

എന്തൊക്കെ പറഞ്ഞാലും ഈ ഫേസ്ബുക്ക് ഒരു സംഭവം തന്നെയാ. കണ്ടിട്ടില്ലാത്തതും ശ്രദ്ധിക്കാതെ പോയതുമായ എത്രയോ കാര്യങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ചയ്‌ക്കെടുത്തിടുന്നതില്‍ ഫേസ്ബുക്ക് വഹിക്കുന്ന പങ്ക് പറയാതെ വയ്യ. ചില മാറ്റങ്ങള്‍ അളന്ന് പറയാന്‍ കഴിയുന്നതും ഫേസ്ബുക്ക് ഉള്ളതുകൊണ്ടാണ്. ഒരര്‍ത്ഥത്തില്‍ നല്ലൊരു ആല്‍ബം കൂടെയാണ് ഫേസ്ബുക്ക്.

ഫേസ്ബുക്കിനെ ഇപ്പോഴെന്തിനിങ്ങനെ പൊക്കിയടിക്കുന്നു എന്നാവും. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു ഫോട്ടോ കണ്ടു. രാപ്പകല്‍ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഫോട്ടോ. ഫോട്ടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നയാളിനെ എവിടെയോ കണ്ട നല്ല മുഖപരിചയം. കുറച്ചു സമയം സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ പിടികിട്ടിയത്. ഈ ഫോട്ടോയില്‍ കാണുന്ന ആളിനെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന് നോക്കൂ.

mammootty-ashiq-abu

അതെ അതു തന്നെ, മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ മലയാള സംവിധായകനിരയിലേക്കും അവിടെ നിന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ, എന്നീ ചിത്രങ്ങളിലൂടെ ഇരുത്തം വന്ന സംവിധായകനെന്നും പേരെടുത്ത മലയാളത്തിന്റെ ഒരേ ഒരു ആഷിഖ് അബു. കമല്‍ സംവിധാനം ചെയ്ത് 2005-ല്‍ പുറത്തിറങ്ങിയ രാപകല്‍ എന്ന ചിത്രത്തിലെ ഒരു രംഗമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X