»   » സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച നടിയാര്? സിബിമലയില്‍ ഉത്തരം പറയുന്നു

സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച നടിയാര്? സിബിമലയില്‍ ഉത്തരം പറയുന്നു

By: ഭദ്ര
Subscribe to Filmibeat Malayalam

സമ്മര്‍ ഇന്‍ ബത്‌ലേഹം എന്ന ചിത്രം കണ്ടവരെല്ലാം ചിന്തിക്കുന്ന ചോദ്യമാണ് ഇത്, ആ പൂച്ചയെ അയച്ച നായിക ആരായിരിക്കും എന്ന്.

അടിപ്പൊളി സസ്‌പെന്‍സോടെ ചിത്രം അവസാനിപ്പിച്ച് പാക്ക് അപ്പ് പറഞ്ഞ് സിബി മലയിലും രജ്ഞിത്തും സംഘവും പോയപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ആ ചോദ്യം ഇപ്പോഴും മാഞ്ഞു പോയിട്ടില്ല.

സിബി മലയിലിനോട് വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന സംശയം പ്രേക്ഷകന്‍ ചോദിച്ചു, സിബി പറഞ്ഞ ഉത്തരം ഇതായിരുന്നു...

ജയറാമിന്റെ കാമുകി


1998 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്ന സമ്മര്‍ ഇന്‍ ബത്‌ലഹേം. ജയറാം, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, കലാഭവന്‍ എന്നിങ്ങനെ വലിയൊരു താരനിരയുണ്ടായിരുന്നു ചിത്രത്തില്‍. ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ജയറാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്.

ഭാഗത്തില്‍ പൂച്ചയെ അയച്ച നായിക


ചിത്രത്തിന്റെ പകുതി ഭാഗത്തില്‍ പൂച്ചയെ അയച്ച നായികയെ കണ്ടെത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ചിത്രം പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിഞ്ഞത്.

അഞ്ചു പേരില്‍ ആരാണ്


അടുത്തിടെ ടിവി പരിപാടിയില്‍ പങ്കെടുത്ത സിബിയോട് ഒരു പ്രേക്ഷകന്‍ ചോദിച്ച ചോദ്യമായിരുന്നു ഇത്. സാര്‍.. അഞ്ചു പേരില്‍ ആരാണ് ജയറാമേട്ടന്റെ അടുത്തേക്ക് പൂച്ചയെ അയക്കുന്നത്.

രജ്ഞിത്ത് ഇക്കാര്യം തന്നോടും പറഞ്ഞിട്ടില്ല

സത്യത്തില്‍ അത് എനിക്കും അറിയില്ലെന്ന് നിരാശപ്പെടുത്തുന്ന മറുപടിയാണ് സിബി ഉത്തരമായി നല്‍കിയത്. കൂട്ടാളിയായിരുന്ന രജ്ഞിത്ത് ഇക്കാര്യം തന്നോടും പറഞ്ഞിട്ടില്ലെന്നായിരുന്നു സിബിയുടെ മറുപടി.

English summary
Who is the real heroin in summer in Bethlehem film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam