ദിലീപിനെ റെയ്ഡില്‍ കുടുക്കിയത് മഞ്ജുവോ?
കുടുംബ പരമായി അല്ലറ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കവെ ഒരു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിലീപിന്
ഇന്‍കം ടാക്‌സ് റെയ്ഡ്. തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു റെയ്‌ഡെന്ന് ദിലീപ് ആദ്യമെ പ്രതികരിച്ചു. ആരായിരുന്നു ദലീപിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ആ ആള്?

കോടികള്‍ വരുമാനമുള്ള ആളാണ് ദിലീപ്. സേവന നികുതി അടയ്ക്കാത്ത കാര്യം അക്കൂട്ടത്തില്‍ മറന്നുപോയതാണ്. അത് മനസ്സിലാക്കിയ വേണ്ടപ്പെട്ടവര്‍ തന്നെയാണ് ഒറ്റിയതെന്ന പ്രാഥമിക നിഗമനത്തില്‍ ദിലീപെത്തിയിരുന്നു. അതിന് പിന്നാലെ കേള്‍ക്കുന്നു ഒറ്റിയ ആ ആളുടെ പേര്.
സത്യമോ മിഥ്യയോ, ദിലീപിനെ ഒറ്റുകൊടുത്ത വേണ്ടപ്പെട്ടവരുടെ പേരുകളിലൊന്ന് ഭാര്യയും നടിയുമായ മഞ്ജു വാര്യരുടേതാണത്രെ. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത നല്‍കിയത്. അതിനുള്ള കാരണമായി കേള്‍ക്കുന്നത് മഞ്ജുവിനിട്ട് ദിലീപും പണികൊടുത്തെന്നതാണ്. ഇരുവരുടെയും വിവാഹ മോചനകേസ് തൃശ്ശൂര്‍ കോടതിയില്‍ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായതിന് പിന്നാലെ വിവാഹ മോചന വാര്‍ത്തയും ശക്തികൂട്ടിയിരുന്നു. വാര്‍ത്തകള്‍ ഇരുവരും നിഷേധിക്കാത്തതും ഇതിന് ഹേതുവായി.


Click it and Unblock the Notifications











