»   » ഒപ്പം അഭിനയിച്ചവരില്‍ ഉണ്ണി മുകന്ദന് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്?

ഒപ്പം അഭിനയിച്ചവരില്‍ ഉണ്ണി മുകന്ദന് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന് പുറമെ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തും കാലുറപ്പിയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍. പുതിയ തെലുങ്ക് ചിത്രത്തില്‍ ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയാണ് ഉണ്ണിയുടെ നായികയായി എത്തുന്നത്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

സീഡം എന്ന ആദ്യ ചിത്രത്തിലെ നായിക അനന്യ മുതല്‍ ഇനി ചെയ്യാനിരിയ്ക്കുന്ന ഭാഗ്മതി എന്ന ചിത്രത്തിലെ അനുഷ്‌ക ഷെട്ടിവരെ, ഒപ്പം അഭിനയിച്ച നായികമാരില്‍ ഉണ്ണി മുകുന്ദന് ഏറ്റവും ഇഷ്ടം ആരെയാണെന്ന് അറിയാമോ. നോക്കാം, ഉണ്ണി മുകുന്ദനും നായികമാരും

ഒപ്പം അഭിനയിച്ചവരില്‍ ഉണ്ണി മുകന്ദന് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്?

കൂടെ അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടം സംവൃത സുനിലിനെയാണെന്ന് ഉണ്ണി പറയുന്നു. മല്ലു സിംഗ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദനും സംവൃതയും ഒന്നിച്ചഭിനയിച്ചത്. ഒരുപാട് ആത്മാര്‍ത്ഥയുള്ള നടിയാണ് സംവൃത എന്ന് ഉണ്ണി പറയുന്നു.

ഒപ്പം അഭിനയിച്ചവരില്‍ ഉണ്ണി മുകന്ദന് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്?

മിക്ക ചിത്രങ്ങളിലും കേന്ദ്ര നായകനായി എത്താത്തത് കൊണ്ട് തന്നെ ഉണ്ണിയുടെ നായികമാരുടെ എണ്ണം കുറവാണ്. രമ്യ നമ്പീശന്‍, നിത്യ മേനോന്‍, ചാന്ദ്‌നി ശ്രീധര്‍, സനുഷ അങ്ങനെ ഒപ്പം അഭിനയിച്ച നായികമാരെല്ലാം ഉണ്ണിയുടെ പെര്‍ഫക്ട് ജോഡികളായിരുന്നു.

ഒപ്പം അഭിനയിച്ചവരില്‍ ഉണ്ണി മുകന്ദന് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്?

കൂടെ അഭിനയിച്ച നായികമാര്‍ക്കൊപ്പം ഉണ്ണി മുകുന്ദന്‍ ഗോസിപ്പു കോളങ്ങളിലും എത്തിയിട്ടുണ്ട്. രമ്യ നമ്പീശനും ഉണ്ണിയും പ്രണയത്തിലാണെന്ന വാര്‍ത്തയ്ക്ക് ഏറെ ചൂടുണ്ടായിരുന്നു. സനുഷയും ഉണ്ണിയും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഒടുവില്‍ വന്നത്. നിത്യ മേനോനുമൊപ്പമുള്ള ഗോസിപ്പ് ചെറിയ തോതില്‍ പരന്നിരുന്നു

ഒപ്പം അഭിനയിച്ചവരില്‍ ഉണ്ണി മുകന്ദന് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്?

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട അനുഷ്‌ക ഷെട്ടിയാണ് ഉണ്ണിയുടെ പുതിയ നായിക. ഭാഗ്മതി എന്ന ചിത്രത്തിലാണ് ഉണ്ണിയും അനുഷ്‌കയും ഒന്നിയ്ക്കുന്നത്.

English summary
Who is Unni Mukundan's favourite co-actress?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam