ഭാമയ്ക്കും സണ്ണി വെയിനിനും പാര പണിതതാര്??

By Aswathi

സണ്ണി വെയിനൊപ്പം താന്‍ അഭിനയിക്കില്ലെന്ന് ഭാമ പറഞ്ഞുവെന്ന് പറഞ്ഞ് പരത്തി ചിലര്‍ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയിലും വ്യാജ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ഭാമ വിശദീകരണം നല്‍കിയതോടെ ഉരുണ്ടുകൂടിയ കാര്‍മേഘം തെളിഞ്ഞു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

എന്നാല്‍ ഇതിന് പിന്നില്‍ ഒരു പാരവെയ്ക്കാനുള്ള ഗൂഢാലോചന ശ്രമം നടന്നിരുന്നുവത്രെ. പാരമണിതത് ആരാണെന്ന് സിനിമയിലെ മിക്കവരും കണ്ടെത്തി കഴിയുകയും ചെയ്തു. എന്നാല്‍ ആളാരാണെന്ന് പുറത്തു പറഞ്ഞിട്ടില്ല.

bhama-sunny-wayne

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് ഭാമ നല്‍കിയ അഭിമുഖം വളച്ചൊടിച്ചാണ് ഇത്തരമൊരു ഗോസിപ്പുണ്ടാക്കിയത്. 'ക്രാന്തി' നല്ല സിനിമയാണെന്നും എന്നാല്‍ താന്‍ അഭിനയിക്കില്ലെന്നും ഭാമ പറഞ്ഞിരുന്നു. എന്നാല്‍ ഇതിലെ നല്ല സിനിമയാണെന്ന ഭാഗം വെട്ടിമാറ്റിയാണ് ഫേസ്ബുക്ക് ഗൂഢാലോചന നടന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാത്രി ഏറെ വൈകി ഷൂട്ടിങ് കഴിഞ്ഞെത്തുന്ന ഭാമ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല. ഉച്ചയോടെ ഫോണില്‍ മെസേജ് വന്നപ്പോഴാണ് ഭാമ ഫേസ്ബുക്ക് തുറക്കുന്നത്. അപ്പോള്‍ തന്നെ സണ്ണിയെ വിളിച്ച് കാര്യം പറഞ്ഞു. ഷൂട്ടിങ് തിരക്കിലായിരുന്ന സണ്ണി ഇക്കാര്യമൊന്നും അറിഞ്ഞതേയില്ല.

ഇതൊന്നും കാര്യമാക്കേണ്ടെന്നും സിനിമയില്‍ ഇത്തരം പാരകളൊക്കെ പതിവാണെന്നും സണ്ണി ഭാമയെ ആശ്വസിപ്പിച്ചു. പ്രേക്ഷകരിലെ തെറ്റിദ്ധാരണമാറ്റാന്‍ അടുത്തദിവസം ഒരുമിച്ചൊരു സെല്‍ഫി എടുത്തു പോസ്റ്റാം എന്ന ഉറപ്പോടെ ഇരുവരും പിരിഞ്ഞു.

ഭാമയ്ക്ക് നേരത്തെ സണ്ണിയെ പരിചയവുമുണ്ടായിരുന്നില്ല. സണ്ണിയെ വിവാദനായകനാക്കാനുള്ള ശ്രമമായിരുന്നത്രെ പാര പണിതതിന് പിന്നില്‍. സണ്ണിയ്ക്ക് വച്ചത് ഭാമയ്ക്കും കൊണ്ടു. എന്നിരിക്കിലും ഒരു ഫോണ്‍ കോളില്‍ പാര പൊളിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X