twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    By Aswini
    |

    എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ശ്രീനിവാസനും. അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ താരപദവിയിലേക്ക് കയറുമ്പോള്‍ ശ്രീനിവാസന്‍ തിരക്കഥാകൃത്തായും സംവിധായകനായും നടനായും മുന്നിട്ടു നില്‍ക്കുകയായിരുന്നു.

    കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

    ഒരു കാലം വരെ മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു എന്ന് ശ്രീനിവാസന്‍ പറയുന്നു. എന്നാല്‍ ഇനി ആരെങ്കിലും ലാലിനെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ പറയുന്ന ആളെ ഞാന്‍ തല്ലും എന്ന് ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. നോക്കാം

    ചിന്താവിഷ്ടയായ ശ്യാമള

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    വടക്കു നോക്കി യന്ത്രത്തിന് ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. നായികയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ കേന്ദ്ര നായക കഥാപാത്രമായി എത്തിയത് ശ്രീനിവാസനാണ്.

    നായികയാര്

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    ശ്രീനിവാസന്‍ നായകനാകാന്‍ തീരുമാനിച്ചു. മറ്റ് കഥാപാത്രങ്ങളായി തിലകന്‍, സിദ്ധിഖ്, ഇന്നസെന്റ്, മാമൂക്കോയ തുടങ്ങിയവരെയും നിശ്ചയിച്ചു. പക്ഷെ നായികയെ മാത്രം കിട്ടിയില്ല.

    പലരോടും അഭിപ്രായം ചോദിച്ചു

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    ചിത്രത്തിലെ നായികയെ അന്വേഷിച്ച് ശ്രീനിവാസന്‍ പലവഴി നടന്നു. ഉറ്റ സുഹൃത്തുക്കളായ സത്യന്‍ അന്തിക്കാടിനോടും പ്രിയദര്‍ശനോടുമൊക്കെ ചിത്രത്തിന്റെ കഥ പറഞ്ഞു. പക്ഷെ അവര്‍ക്കും നായികയെ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ല

    ലാലിനോട് പറഞ്ഞപ്പോള്‍

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    ആ ഇടയ്ക്കാണ് ശ്രീനിവാസന്‍ കഥ മോഹന്‍ലാലിനോട് പറയുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടികള്‍ എന്ന ചിത്രത്തില്‍ തനിയ്‌ക്കൊപ്പം അഭിനയിച്ച സംഗീതയുടെ പേര് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ചിത്രത്തില്‍ സംഗീത നായികയായെത്തി.

    സംഗീതയുടെ മികച്ച അഭിനയം

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനോടൊപ്പം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നേടാന്‍ സംഗീതക്ക് ആ കഥാപാത്രത്തിലൂടെ കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായ പങ്കുവഹിച്ചത് സംഗീതയുടെ പ്രകടനം ആയിരുന്നു.

     ലാലിന്റെ കലാബോധമാണത്

    'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

    'ഈ സംഭവത്തിന് മുമ്പുവരെ ഞാന്‍ ഓര്‍ത്തിരുന്നത് മോഹന്‍ലാല്‍ കലാബോധം ഇല്ലാത്ത ഒരു നടനായിരുന്നു എന്നാണ്. പക്ഷെ സംഗീതയെ നിര്‍ദേശിച്ചതോടെ അതുമാറി' - എന്നാണ് ഇതേ കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞത്

    English summary
    If anyone say that Mohanlal is an insensitive artist I cannot withstand it, says Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X