»   » ദിലീപിനെ തകര്‍ക്കേണ്ടത് ആരുടെ ആവശ്യം, പുറത്താക്കാന്‍ ശ്രമിക്കുന്നത് ആര് ?

ദിലീപിനെ തകര്‍ക്കേണ്ടത് ആരുടെ ആവശ്യം, പുറത്താക്കാന്‍ ശ്രമിക്കുന്നത് ആര് ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയെ വെല്ലുന്ന നാടകങ്ങളാണ് ഇപ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ട്. ക്വട്ടേഷന്‍ നടിക്കെതിരെയല്ല, തനിക്കെതിരെയാണ് നടന്നത് എന്ന് ദിലീപ് പറയുന്നതില്‍ സത്യമുണ്ടെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു.

ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചു, എന്താണ് കാരണം?

ദിലീപിനെ പ്രതിച്ചേര്‍ക്കാന്‍ സിനിമയ്ക്കകത്ത് ആര്‍ക്കൊക്കയോ പ്രത്യേക താത്പര്യമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ജനപ്രിയ നായകന്‍ എന്ന ലേബല്‍ ദിലീപില്‍ നിന്ന് മാറ്റണം. അതിന് വേണ്ടി പല വഴികളും നോക്കുന്നു ചിലര്‍. അതിന്റെ ഭാഗമാണ് മഞ്ജുവുമായുള്ള വിവാഹ മോചനം വഞ്ചനയാക്കിയതും കാവ്യയുമായുള്ള ബന്ധം വഷളാക്കിയതുമൊക്കെ. ഒന്നും നടക്കാതെയായപ്പോഴാണ് നടിയെ ആക്രമിച്ച സംഭവം തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നത്.

ദിലീപിനെതിരെ നടന്ന ആക്രമണങ്ങള്‍

സിനിമയില്‍ താരങ്ങള്‍ വിവാഹ മോചനം നേടുന്നത് ആദ്യത്തെ സംഭവമല്ല. രണ്ടാം വിവാഹവും വലിയ കുറ്റമല്ല. പക്ഷെ ദിലീപിന്റെ വിവാഹ മോചനവും രണ്ടാം വിവാഹവും വലിയ പാപമായി. അത്തരത്തില്‍ ചിത്രീകരിച്ചെടുത്തു എന്നതാണ് വാസ്തവം. എന്നാല്‍ അതുകൊണ്ടൊന്നും ദിലീപ് കുലുങ്ങിയില്ല. പിന്നെ സിനിമകള്‍ തകര്‍ക്കാനുള്ള ശ്രമം നടന്നു. ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്.

ദിലീപിനെ കുടുക്കാന്‍ ശ്രമം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതലേ ദിലീപിനെ പ്രതിച്ചേര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. പള്‍സര്‍ സുനിയ്ക്കും ദിലീപിനും ബന്ധമുണ്ട് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു എന്നും അറസ്റ്റ് ചെയ്തു എന്നും വാര്‍ത്തകള്‍ വന്നു. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് ശത്രുതയുണ്ട് എന്ന് വരുത്തിതീര്‍ത്തായിരുന്നു വാര്‍ത്തകള്‍ മെനഞ്ഞത്.

ദിലീപ് പൊട്ടിത്തെറിച്ചു

ആദ്യമൊന്നും വാര്‍ത്തകളോട് പ്രതികരിച്ചില്ലെങ്കിലും പിന്നീട് ദിലീപ് പൊട്ടിത്തെറിച്ചു. ഗൂഡാലോചന നടന്നത് നടിക്കെതിരെയല്ല തനിക്കെതിരെയാണെന്ന് ദിലീപ് പറഞ്ഞു. സംഭവത്തിനെതിരെ എഡിജിപി സന്ധ്യയ്ക്ക് ദിലീപ് പരാതി നല്‍കുകയും ചെയ്തു. മാധ്യമവാര്‍ത്തകളും ദിലീപിനെതിരായതോടെയാണ് നടന്‍ പ്രതികരിച്ചത്.

സഹതടവുകാരന്റെ ഭീഷണി

അതിനിടയില്‍ പള്‍സര്‍ സുനിയുടെ സഹതടുവുകാരന്‍ ദിലീപിനെയും നാദിര്‍ഷയെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പേരു പറയുമെന്നായിരുന്നു വിഷ്ണുവിന്റെ ഭീഷണി. വിഷ്ണു ഭീഷണിപ്പെടുത്തിയ ഓഡിയോ ക്ലിപ് സഹിതം ദിലീപും നാദിര്‍ഷയും പരാതി നല്‍കുകയും ചെയ്തു.

ആരുടെ ആവശ്യം

ദിലീപിനെതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായി പരാതിയില്‍ പറയുന്നു. ദിലീപിന്റെ പേര് പറയാന്‍ പലകോണുകളില്‍ നിന്നും വിഷ്ണുവിന് സമ്മര്‍ദ്ദമുണ്ടായത്രെ. ഭീഷണിക്ക് പിന്നില്‍ സിനിമാ രംഗത്തെ പ്രമുഖതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണെന്നും വിഷ്ണു പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി. പണം ആവശ്യപ്പെട്ട് ദിലീപിന്റെ സഹായിയേയും വിഷ്ണു നിരന്തരം ബന്ധപ്പെട്ടുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ദിലീപിന്റെ ആവശ്യം

ഇനി നടി ആക്രമിക്കപ്പെട്ട കേസ് തെളിയേണ്ടത് ദിലീപിന്റെ കൂടെ ആവശ്യമാണ്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. പൊലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സത്യം പുറത്ത് വരുമെന്നാണ് താന്‍ കരുതുന്നതെന്നും ദിലീപ് പറയുന്നു.

ആര്‍ക്കാണ് തകര്‍ക്കേണ്ടത്?

ഇനി ചോദ്യം, ആര്‍ക്കാണ് ദിലീപിനെ തകര്‍ക്കേണ്ടത് എന്നാണ്. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജുവാണ് ദിലീപിനെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അപ്പോള്‍ പിന്നെ പല്ലിശ്ശേരി ദിലീപിന് നേരെ നടത്തിയ ആരോപണം ആരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. ദിലീപ് മാഞ്ജുവിനെ വിട്ട് കാവ്യയെ വിവാഹം ചെയ്തതില്‍ ആര്‍ക്കാണ് കോപം.. ദിലീപിന്റെ സിനിമകള്‍ പരാജയപ്പെടേണ്ടത് ആരുടെ ആവശ്യമാണ്?? അങ്ങനെ ഒരു നൂറ് ചോദ്യങ്ങളുയരുന്നു.

സിനിമയില്‍ ശത്രുക്കളോ?

പുറമെ നിന്ന് നോക്കുമ്പോള്‍ സിനിമാക്കാര്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. വിനയനെ പോലുള്ള ചിലരെ മാറ്റി നിര്‍ത്തിയാല്‍ അമ്മ എന്ന താരസംഘടനയുടെ കീഴില്‍ താരങ്ങള്‍ സൗഹൃദം നിലനിര്‍ത്തുന്നു. എന്നാല്‍ അതിനുള്ളില്‍ പുകയുന്ന പ്രശ്‌നങ്ങളാണ്. പരസ്പരം കുശുമ്പും കുന്നായ്മയും. ദിലീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നായികമാരാണ് എന്ന ആരോപണവും അതിനിടയില്‍ ഉയര്‍ന്നു.

English summary
Who want to smash Dileep from industry?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam