മലയാളത്തിന്റെ 'ക്യൂനാ'കാന്‍ മഞ്ജു വാര്യര്‍?

By Lakshmi

വികാസ് ബാല്‍ സംവിധാനം ചെയ്ത് കങ്കണ റാണൗത്ത് നായികയായി എത്തിയ ക്യൂന്‍ എന്ന ചിത്രം വാരിക്കൂട്ടിയ പ്രശംസകള്‍ക്ക് കണക്കില്ല. ക്യൂന്‍ തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണെന്നതാണ് പുതിയ വാര്‍ത്ത. തമിഴ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും അവിടത്തെ പ്രമുഖ നായികനടിമാരായിരിക്കും കങ്കണ ചെയ്ത വേഷം ചെയ്യുകയെന്നാണ് സൂചന. മലയാളത്തില്‍ ഈ വേഷം ചെയ്യുന്നത് മഞ്ജു വാര്യരായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്യാഗരാജന്റെ മകനും നടനുമായ പ്രശാന്തും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് കേള്‍ക്കുന്നത്.

manju-warrier

പഞ്ചാബിലെ റജോരി ബാഗില്‍ താമസിക്കുന്ന റാണിയെന്ന യുവതിയുടെ കഥയാണ് ക്യൂന്‍ പറഞ്ഞത്. ദീര്‍ഘകാലമായ പ്രണയത്തിലായിരുന്നയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി ഉപേക്ഷിച്ച് പോകുമ്പോള്‍ അയാളുമായി തീരുമാനിച്ച ഹണിമൂണ്‍ യാത്രയ്ക്ക് റാണി തനിച്ച് പോകുകയാണ്. പാരീസിലേയ്ക്ക് റാണി നടത്തുന്ന തനിച്ചുള്ള യാത്രയാണ് ക്യൂന്‍ ദൃശ്യവത്കരിച്ചത്.

തികച്ചും സ്ത്രീപക്ഷത്തുനിന്നും കഥ പറഞ്ഞ ചിത്രത്തിന് കങ്കണയുടെ മികച്ച അഭിനയം മിഴിവേകി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X