»   » മമ്മൂട്ടിയോ മോഹന്‍ലാലോ കുഞ്ഞാലിമരക്കാരായി എത്തിയാല്‍ ആര് തകര്‍ക്കും? സംശയമെന്താ അത്...

മമ്മൂട്ടിയോ മോഹന്‍ലാലോ കുഞ്ഞാലിമരക്കാരായി എത്തിയാല്‍ ആര് തകര്‍ക്കും? സംശയമെന്താ അത്...

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ ചരിത്ര കഥകള്‍ക്കാണ് ഡിമാന്‍ഡ്. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല നിവിന്‍ പോളിയും പൃഥ്വിരാജും എന്തിന് ടൊവിനോ പോലും ഈ ലിസ്റ്റിലുണ്ട്. കര്‍ണന്റെ കഥ പറയുന്ന രണ്ട് സിനിമകളും രണ്ടാമൂഴവും പുരാണ കഥാസന്ദര്‍ഭത്തിലും ഇറങ്ങുന്നു.

വില്ലന്‍ ചെയ്യാം, പക്ഷെ... നിര്‍മാതാവ് മുന്നോട്ട് വച്ച ഒരേ ഒരു ഡിമാന്‍ഡ്! എന്നിട്ട് രക്ഷപെട്ടോ?

ബോക്‌സ് ഓഫീസില്‍ കിലുങ്ങിയില്ല, കിലുങ്ങിയിത് ജിമിക്കിയും കമ്മലും മാത്രം, 'ഏട്ടന്‍' തിയറ്റര്‍ വിട്ടു

കുറച്ച് നാളുകളായി മലയാള സിനിമ ലോകം ചര്‍ച്ച ചെയ്യുന്ന സിനിമയാണ് കുഞ്ഞാലിമരക്കാര്‍. മമ്മൂട്ടിയെ നായികനാക്കി കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു കുഞ്ഞാലിമരക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ആരായിരിക്കും യഥാര്‍ത്ഥ കുഞ്ഞാലിമരക്കാര്‍ എന്നത് ആരാധകര്‍ക്കിടയില്‍ ഒരു വലിയ ചോദ്യമായിരുന്നു.

ആരാകും കുഞ്ഞാലിമരക്കാര്‍?

ആരാകും കുഞ്ഞാലിമരക്കാര്‍ എന്ന ചോദ്യത്തിന് കേരളപ്പിറവി ദിനത്തില്‍ തന്നെ ഉത്തരം ലഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ച് രണ്ട് പേരും കുഞ്ഞാലിമരക്കാര്‍ ആകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ആരായിരിക്കും മികച്ചത്?

ഇതിഹാസ പുരുഷനായ കുഞ്ഞാലിമരക്കാരായി മമ്മൂട്ടിയും മോഹന്‍ലാലും വെള്ളിത്തിരയില്‍ എത്തിയതോടെ മറ്റൊരു ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. ആരുടെ കുഞ്ഞാലിമരക്കാരായിക്കും മികച്ചത്. മുമ്പും നിരവധി ഇതിഹാസ പുരുഷന്മാര്‍ക്ക് ജീവന്‍ പകര്‍ന്ന മമ്മൂട്ടിക്ക് ശക്തമായ പിന്തുണ ഉണ്ടെങ്കിലും കഥാപാത്രത്തിന് വേണ്ടി എന്തും സഹിക്കുന്ന മോഹന്‍ലാലിനും ശക്തമായ പിന്തുണ ഉണ്ട്.

ആദ്യം ആരുടെ കുഞ്ഞാലിമരക്കാര്‍

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരാണോ മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാരാണോ ആദ്യം എത്തുക എന്ന ചോദ്യവും പ്രസക്തമാണ്. നിലവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസിരിച്ച് മമ്മൂട്ടി ചിത്രമായിരിക്കും ആദ്യം എത്തുക.

എഴുത്ത് പൂര്‍ത്തിയാക്കി

മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരക്കാര്‍ സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ശങ്കര്‍ രമാകൃഷ്ണന്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ അവസാനത്തെ യുദ്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുക.

റിസേര്‍ച്ച് നടക്കുന്നു

മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരക്കാരുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചിട്ടേ ഉള്ളു. ചിത്രത്തിന് ആവശ്യമായ ഗവേഷണങ്ങളിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. നാല് കുഞ്ഞാലിമരക്കാര്‍മാരില്‍ ആരുടെ കഥയായിരിക്കും ചിത്രം പറയുക എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

മമ്മൂട്ടിക്ക് മൂന്ന് ചിത്രങ്ങള്‍

മൂന്ന് ഇതിഹാസ കഥകളാണ് മമ്മൂട്ടി നയകനായി പുറത്തിറങ്ങാനിരിക്കുന്നത്. മമ്മൂട്ടി കര്‍ണനാകുന്ന പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം, മാമാങ്കം എന്നിവയ്ക്ക് പിന്നാലെ കുഞ്ഞാലിമരക്കാരും. ഇവയില്‍ മാമാങ്കം ആയിരിക്കും ആദ്യം ആരംഭിക്കുക. ഇതിനായി മമ്മൂട്ടി കളരിപ്പയറ്റ് അഭ്യസിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

കര്‍ണനായി മമ്മൂട്ടിയും പൃഥ്വിരാജും

കുഞ്ഞാലിമരക്കാരേപ്പോലെ തന്നെ കര്‍ണന്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന രണ്ട് ചിത്രങ്ങളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണന്‍ എന്ന പേരില്‍ തന്നെ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജും ധര്‍മ്മക്ഷേത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുമാണ് നായകന്‍. ആരായിരിക്കും മികച്ചത് എന്ന ചോദ്യം ഈ സിനിമയും ഉയര്‍ത്തുന്നുണ്ട്.

English summary
Who will be the best Kunjalimarakkar, Mohanlal or Mammootty?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam