മണിരത്‌നത്തിന്റെ നായിക ആരാ ?
മണിരത്‌നം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത വന്നപ്പോള്‍ തുടങ്ങിയതാണ് സിനിമയെ ചുറ്റിപ്പറ്റിയുളള ഒരായിരം സംശയങ്ങള്‍. സിനിമയെക്കുറിച്ച് പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കേട്ടത് നായകനും നായികയും ആരാവും എന്നതാണ്. എന്തായാലും നായകനായി ദുല്‍ഖര്‍ സല്‍മാനെ ഉറപ്പിച്ച സ്ഥിതിയ്ക്ക് നായികയുടെ കാര്യത്തിലാണ് ഇപ്പോള്‍ സംശയങ്ങളേറെ.
ചിത്രത്തില്‍ ആലിയ ഭട്ട് നായികയായി എത്തുന്നുവെന്നായിരുന്നു ആദ്യത്തെ വാര്‍ത്ത. എന്നാല്‍ ദുല്‍ഖറിനൊപ്പം ഭാഗ്യജോഡിയായ നിത്യമേനോന്‍ എത്തുമെന്ന് പിന്നീട് കേട്ടു. മരിയാനിലെ നായിക പാര്‍വ്വതി മേനോന്‍ ദുല്‍ഖറിനൊപ്പം എത്തുമെന്നാണ് പുതിയ വാര്‍ത്ത. എന്തായാലും കാത്തിരുന്നു കാണാം.

സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഒക്ടോബര്‍ ആറിന് തുടങ്ങും. പി.സി. ശ്രീരാമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിറ്റ് ചിത്രമായ അലൈപായുതേയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എ.ആര്‍. റഹ്മാന്‍ ആയിരിക്കും സംഗീതസംവിധാനമെന്നാണ് കേള്‍ക്കുന്നത്. മണിരത്‌നത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ ' മൗനരാഗത്തിന്റെ' റീമേക്കാണ് പുതിയ ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.


Click it and Unblock the Notifications











