»   » മഞ്ജു ചിത്രം ആരു നിര്‍മിക്കും?

മഞ്ജു ചിത്രം ആരു നിര്‍മിക്കും?

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യരെ നായികയാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ചിത്രീകരണം തുടങ്ങും മുന്‍പേ വിവാദം തുടങ്ങി. എന്നാല്‍ വിവാദം മഞ്ജുവിന്റെ പേരിലല്ല എന്നു മാത്രം. ചിത്രം ആരു നിര്‍മിക്കണം എന്നതിനെ ചൊല്ലിയാണ് തര്‍ക്കം.

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം സംവിധാനം ചെയ്യും മുന്‍പ് രഞ്ജിത്ത് തിരക്കഥയെഴുതി ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമ റിലീസ് ചെയ്തത് സെവന്‍ ആര്‍ട്‌സ് ആയിരുന്നു. ഈ സിനിമ നിര്‍മിച്ചത് രഞ്ജിത്തും.

Manju Warrier

സിനിമ വിതരണത്തിനെടുക്കുമ്പോള്‍ രഞ്ജിത്ത് സെവന്‍ ആര്‍ട്‌സ് വിജയകുമാറിന് നല്‍കിയൊരു വാക്കുണ്ടായിരുന്നു. മാത്തുക്കുട്ടിക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം സെവന്‍ ആര്‍ട്‌സിനു വേണ്ടി ചെയ്യാമെന്ന്. വാക്കാലുള്ള ഉറപ്പായിരുന്നു ഇരുവരും തമ്മില്‍. അതിനു ശേഷം മാത്തുക്കുട്ടി റിലീസ് ചെയ്തു. ഇനി ചെയ്യേണ്ടത് സെവന്‍ ആര്‍ട്‌സിനു വേണ്ടിയാണ്.

അപ്പോഴാണ് രഞ്ജിത്ത് മഞ്ജുവാര്യരെയും മോഹന്‍ലാലിനെയും പ്രധാനതാരങ്ങളാക്കി പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. ഈ ചിത്രം താന്‍ നിര്‍മിക്കുമെന്നായിരുന്നു വിജയകുമാര്‍ കരുതിയിരുന്നത്. പക്ഷേ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണെന്ന് അടുത്ത ദിവസം വാര്‍ത്തകള്‍ വന്നു. അതോടെ ഞെട്ടിയത് വിജയകുമാറും. ഇതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചതുമില്ല.

മോഹന്‍ലാല്‍ മഞ്ജു ചിത്രത്തില്‍ നിന്നു പിന്‍മാറുന്നില്ലെന്ന് ആശിര്‍വാദ് ഫിലിംസ് അറിയിച്ചു കഴിഞ്ഞു. ഏകദേശം രണ്ടു കോടിയോളം രൂപ ഈ ചിത്രത്തിനായി താന്‍ ചെലവഴിച്ചുവെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. രഞ്ജിത്ത് തനിക്കു നല്‍കിയ വാക്കു മാറ്റരുതെന്ന് സെവന്‍ ആര്‍ട്‌സും പറയുന്നു. എന്തായാലും തര്‍ക്കത്തില്‍ നിലപാടെടുക്കേണ്ടത് രഞ്ജിത്താണ്.

എന്നാല്‍ സംവിധായകനാകട്ടെ ഒന്നുംപറയുന്നുമില്ല. ആപത്തു കാലത്തു രക്ഷിച്ചാല്‍ ഇങ്ങനെ തന്നെ വേണം ചെയ്യാന്‍. ബാവൂട്ടിയുടെ നാമത്തില്‍ വിതരണത്തിനെടുത്തതിന്റെ പേരില്‍ വന്‍ നഷ്ടമാണ് സെവന്‍ ആര്‍ട്‌സിനുണ്ടായത്. ആ കടം വീട്ടാന്‍ വേണ്ടിയായിരുന്നു സെവന്‍ ആര്‍ട്‌സിനായി ചിത്രമൊരുക്കാമെന്ന് രഞ്ജിത്ത് ഏറ്റത്. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച കമ്പനിയാണ് സെവന്‍ ആര്‍ട്‌സ്.

English summary
A controversy in Renjith next staring Mohan lal and Manju Wariier that who will produce the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam