»   » ഫഹദ് അല്ലായിരുന്നെങ്കില്‍ മഹേഷ് ആരാകുമായിരുന്നു; സംവിധായകന്‍ പറയുന്നു

ഫഹദ് അല്ലായിരുന്നെങ്കില്‍ മഹേഷ് ആരാകുമായിരുന്നു; സംവിധായകന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ എന്ന നടന്റെ ഗംഭീര തിരിച്ചുവരവായിട്ടാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തെ കാണുന്നത്. ദിലീഷ് പോത്തന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് മഹേഷിന്റെ പ്രതികാരം. തന്മയത്വത്തോടെ അവതരിപ്പിച്ച ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദിനെ അല്ലാതെ മറ്റൊരു നായകനെ ചിന്തിയ്ക്കുക ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രയാസമാണ്. അതേ സമയം സംവിധായകന്‍ എന്ത് പറയുന്നു? മഹേഷിന് പകരം മറ്റൊരാളെ ചിന്തിച്ചിരുന്നോ?


fahad-fazil-maheshinte-prathikaaram

ഫഹദ് അല്ലായിരുന്നെങ്കില്‍ ആരായിരിക്കും മഹേഷിന്റെ പ്രതികാരത്തിലെ നായകന്‍ എന്ന ചോദ്യത്തോട് ദിലീഷ് പോത്തന്റെ മറുപടി ഇങ്ങനെയായിരുന്നു; 'ഫഹദുമായുള്ള സൗഹൃദം ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു സിനിമ പോലും ഉണ്ടാകില്ല'


എംജി സര്‍വ്വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തി സംസാരിക്കുകയായിരുന്നു ദിലീഷ്. കൂടെ ഫഹദ് ഫാസിലും ഉണ്ടായിരുന്നു. തന്റെ ഒരു സിനിമയും ന്യൂ ജനറേഷന്‍ അല്ലെന്നും സിനിമകളെ അങ്ങനെ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്നും ഫഹദ് പറഞ്ഞു. ഇക്ക എന്ന് വിളിക്കണോ ഫഹദ് എന്ന് വിളിക്കണോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് എനിക്ക് 33 വയസ്സാണ് പ്രായം എന്നായിരുന്നു ഫഹദിന്റെ മറുപടി.

English summary
Who will replace the role of Fahad Fazil in Maheshinte Prathikaram: Dileesh Pothan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam