»   » മമ്മൂട്ടിയും പൃഥ്വിയും മാത്രമല്ല ദിലീപും, വിഷു ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കും? ആര് നേടും?

മമ്മൂട്ടിയും പൃഥ്വിയും മാത്രമല്ല ദിലീപും, വിഷു ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കും? ആര് നേടും?

Written By:
Subscribe to Filmibeat Malayalam

കണിക്കൊന്നയുടെയും വിഷുണക്കണിയുടെയും സമൃദ്ധിയുമായി മറ്റൊരു മേടപ്പുലരി കൂടി കടന്നുവരികയാണ്.  കുറച്ച് നാളുകള്‍ കൂടി കഴിഞ്ഞാല്‍ വിഷു വന്നെത്തുകയായി. വിഷുവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാപ്രവര്‍ത്തകര്‍. അവരവരുടെ സിനിമയുമായാണ് ഓരോ താരവും സംവിധായകനും വിഷുവിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. കൂട്ടായ്മയുടെയും ഒത്തുചേരലിന്റയും കൂടി ഉത്സവമാണ് ഓരോ ആഘോഷവും.

ആഘോഷമേതായാലും കുടുംബത്തോടൊപ്പമുള്ള ഒരു സിനിമ അത് മലയാളിക്ക് നിര്‍ബന്ധമാണ്. അത്തരത്തില്‍ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ നിരവധി സിനിമകളുമെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, നിവിന്‍ പോളി തുടങ്ങിയവരെല്ലാം തിരക്കിലാണ്. വിഷുവിനെ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിഷു ഉന്നം വെച്ചാണ് പലരും നീങ്ങുന്നത്.


പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!


താരജാഡയില്ലാതെ സാധാരണക്കാരനായി മമ്മൂട്ടി, ഇത് സൂപ്പര്‍താരം തന്നെയോ? ചിത്രങ്ങള്‍ വൈറലാവുന്നു!


വിഷുവിനെ വരവേല്‍ക്കാന്‍ സിനിമാലോകം

വിഷുവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകം. റിലീസ് തീയതി കൃത്യമായി വ്യക്തമാക്കിയിരുന്നില്ലെങ്കിലും വിഷു ലക്ഷ്യം വെച്ചാണ് പലരും നീങ്ങുന്നത്. ഇത്തവണ ബോക്‌സോഫീസിലെ താരം ആരായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. ഉച്ചയൂണ് കഴിഞ്ഞ് സകുടുംബം തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരെയാണ് സിനിമാപ്രവര്‍ത്തകരും ഉന്നം വെക്കുന്നത്. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന കുറേയേറെ സിനിമകളാണ് ഇത്തവണത്തെ ലിസ്റ്റിലുള്ളത്.


മമ്മൂട്ടിയും പൃഥ്വിയും ദിലീപും

നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് ഇത്തവണ ദിലീപും മമ്മൂട്ടിയും പൃഥ്വിരാജുമായിരിക്കും പ്രധാനമായും മത്സരിക്കുന്നത്. ഇവരെക്കൂടാതെ മഞ്ജു വാര്യരും ഇന്ദ്രജിത്തും ടൊവിനോയും കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനുമൊക്കെ സിനിമയുമായി എത്തുന്നുണ്ട്. അണിയറയില്‍ ധാരാളം ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അവസാന നിമിഷമാണ് പല സിനിമകളുടെയും റിലീസ് തീയതി പ്രഖ്യാപിക്കുന്നത്. എല്ലാ ജോലികളും പൂര്‍ത്തിയായി എന്നുറപ്പിച്ച് റിലീസ് പ്രഖ്യാപിക്കുന്ന സമീപനത്തില്‍ പ്രേക്ഷക ലോകവും സംതൃപ്തരാണ്. എന്തായാലും ഇത്തവണത്തെ വിഷുവും ബോക്‌സോഫീസില്‍ ഉത്സവമാവുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.ആരായിരിക്കും ആ താരം

ധാരാളം സിനിമകള്‍ റിലീസ് ചെയ്യുമെങ്കിലും ആത്യന്തികമായി ബോക്‌സോഫീസില്‍ മുന്നിട്ട് നില്‍ക്കുന്ന താരം ആരായിരിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ റിലീസ് മുതല്‍ ആരംഭിക്കുന്ന കലക്ഷനിലെ തള്ളല്‍ പലപ്പോഴും അസഹനീയമായി മാറാറുണ്ടെന്നുള്ളത് വേറെ കാര്യം. ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു. ബോക്‌സോഫീസിലെ തള്ളിന്റെ അടിസ്ഥാനത്തിലല്ല ഒരു സിനിമയെ വിലയിരുത്തേണ്ടതെന്ന് ഇവരില്‍ പലരും വ്യക്തമാക്കിയിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ക്കും ഇക്കാര്യം വ്യക്തമായി അറിയാവുന്നതാണ്. കലക്ഷനിലെ തള്ളലല്ലാതെ ബോക്‌സോഫീസില്‍ നിന്നുള്ള വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.പുത്തന്‍ പ്രചാരണ രീതി പരീക്ഷിക്കേണ്ടിയിരിക്കുന്നു

പ്രത്യേകിച്ച് ഒരു താരത്തിനോടും ഇഷ്ടമില്ലാത്ത നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കുന്നതിനായി പുത്തന്‍ പ്രമോഷന്‍ തന്ത്രങ്ങള്‍ തന്നെ ആവിഷ്‌ക്കരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഓഡിയോ ലോഞ്ചും ടീസര്‍ ലോഞ്ചും ഫേസ്ബുക്ക് കണ്ടസ്റ്റുമൊക്കെ ഇത്തരത്തില്‍ ന്യൂ ജനറേഷന്‍ സിനിമാപ്രവര്‍ത്തകരുടെ രീതിയായി മാറിയതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. താരങ്ങളോടുള്ള അന്ധമായ ആരാധനയൊക്കെ ഔട്ട്‌ഡേറ്റഡായ കാലത്ത് പ്രേക്ഷകരെ ആകര്‍ഷിക്കണമെങ്കില്‍ ശക്തമായ പ്രചാരണം കൂടിയേ തീരു. വൈഡ് റിലീസാണ് പലരും ലക്ഷ്യം വെക്കുന്നത്.


പരോളിലൂട മമ്മൂട്ടി തുടക്കമിടുമോ?

പരസ്യ സംവിധായകനായ ശരത്ത് സന്ദിത്തും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ പരോള്‍ മാര്‍ച്ച് 31ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി മാസും ക്ലാസും ചേര്‍ന്ന ചിത്രമായി എത്തുന്നത്. സഖാവ് അലക്‌സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഇത്തവണ എത്തുന്നത്. ഇനിയ മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്‍രെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയിലൂടെയായിരിക്കുമോ വിഷു റിലീസിന് തുടക്കമാവുന്നതെന്ന കാര്യത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


ദിലീപിന്റെ കമ്മാരസംഭവം

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കി ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഗെറ്റപ്പും സിദ്ധാര്‍ത്ഥിന്റെ സാന്നിധ്യവുമൊക്കെ ചിത്രത്തെ ഇതിനോടകം തന്നെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍രെ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിക്കില്ലെന്ന് ദിലീപിനെ പ്രേക്ഷകര്‍ ബോധ്യപ്പെടുത്തിയൊരു വര്‍ഷം കൂടിയാണ് കടന്നുപോയത്. നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീലയ്ക്ക് ലഭിച്ച ഗംഭീര വിജയം കമ്മാരസംഭവത്തിലും ആവര്‍ത്തിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.


പൃഥ്വിയുടെ സിനിമ

നിര്‍മ്മല്‍ സഹേദവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ രണവും ഇത്തവണത്തെ മത്സരചിത്രങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. പൃഥ്വിരാജിന്‍രെ ഗെറ്റപ്പും അമേരിക്കയിലെ ചിത്രീകരണവും ഇഷ തല്‍വാറിന്‍രെ സാന്നിധ്യവുമൊക്കെ ചിത്രത്തിന് മാറ്റുകൂട്ടുന്നുവെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. സിനിമയുടെ കഥയിലായാലും അത് അവതരിപ്പിക്കുന്ന രീതിയിലായാലും എന്നും വ്യത്യസ്തത വേണമെന്ന പക്ഷക്കാരനാണ് പൃഥ്വിരാജ്. ഇക്കാര്യം കൃത്യമായി താരം പാലിക്കാറുമുണ്ട്. മുഴുനീള ആക്ഷന്‍ ചിത്രമെന്ന നിലയില്‍ രണം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ആക്ഷന്‍ കിങ്ങ് ഈസ് ബാക്കെന്നായിരുന്നു ചിത്രത്തിന്റെ ടീസര്‍ കണ്ടതിന് ശേഷം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.English summary
who win this vishu?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam