twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    1122 ജയസൂര്യയ്ക്ക് വെറുമൊരു അക്കമല്ല; താണ്ടിയ ദൂരങ്ങളുടെ അടയാളമാണ്

    |

    ചലച്ചിത്ര താരങ്ങളുടെ വാഹനപ്രേമം എന്നു വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പംതന്നെ യുവതാരങ്ങളും വാഹനപ്രേമത്തില്‍ മുന്‍പന്തിയിലാണ്. മലയാളത്തിലെ പല താരങ്ങളും ഇതിനോടകം തന്നെ ലോകത്തിലെ മികച്ച വാഹനങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പര്‍ 369 ആണ്. പണ്ട് അദ്ധേഹം വാങ്ങിച്ച പെട്ടിയുടെ നമ്പര്‍ ലോക്കായിരുന്നു 369. ഈ നമ്പര്‍ ഇഷ്ടപ്പെട്ട മമ്മൂട്ടി പിന്നീട് തന്റെ വാഹനങ്ങള്‍ക്ക് 369 എന്ന നമ്പര്‍ നല്‍കുകയായിരുന്നു.

    Jayasurya

    നമ്പറിലെ കൗതുകം മമ്മൂട്ടിക്ക് മാത്രമല്ല മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വാഹനമ്പറിന്റെ പിന്നിലും ഇതുപോലൊരു കഥയുണ്ട്. 2255 ആണ് മോഹന്‍ലാലിന്റെ വാഹന നമ്പര്‍. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഡയലോഗുകളില്‍ ഒന്നായിരുന്നു ഈ നമ്പര്‍. പിന്നീട് അദ്ധേഹം ഈ നമ്പര്‍ തന്റെ വാഹനങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ ഭാഗ്യനമ്പറുള്ള മറ്റൊരു താരം കൂടി മലയാള സിനിമയിലുണ്ട്. 1122 ആണ് ജയസൂര്യയുടെ ഭാഗ്യനമ്പര്‍. സൂപ്പര്‍സ്റ്റാറുകളുടെ ഇഷ്ടനമ്പറിനു പിന്നിലെ കഥ പോലെ തന്നെ കൗതുകം നിറഞ്ഞതാണ് 1122 എന്ന നമ്പറിന്റെ പിന്നിലെ കഥയും.

     ആദ്യം വലിയ മാനസികാഘാതമായിരുന്നു, മകളെ മിസ് ചെയ്യുന്നു, കാത്തിരിക്കുന്നത് ആ ദിനത്തിനെന്ന് അഞ്ജലി ആദ്യം വലിയ മാനസികാഘാതമായിരുന്നു, മകളെ മിസ് ചെയ്യുന്നു, കാത്തിരിക്കുന്നത് ആ ദിനത്തിനെന്ന് അഞ്ജലി

    കോട്ടയം നസീറിന്റെ ട്രൂപ്പില്‍ മിമിക്രി അവതരിപ്പിച്ചിരുന്ന സമയത്ത് പരിപാടി കഴിഞ്ഞ് ജയസൂര്യ സ്ഥിരമായി വീട്ടില്‍ പോയിക്കൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122. '' രണ്ടര വര്‍ഷം കോട്ടയം ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിട്ടുണ്ട്. മിമിക്രി പരിപാടി കഴിഞ്ഞ് രാത്രി വൈകി തിരിച്ചെത്തി കോട്ടയം ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങും. വെളുപ്പിന് 5.55നു പുറപ്പെടുന്ന ബസിലാണ് എറണാകുളത്ത്‌ പോയിക്കൊണ്ടിരുന്നത്. ആ ബസിന്റെ നമ്പറായിരുന്നു 1122. പിന്നീട് സിനിമയില്‍ വന്നതിനുശേഷം സ്വന്തമാക്കിയ എല്ലാ പുതിയ വാഹനങ്ങള്‍ക്കും ആ നമ്പര്‍ തന്നെയായി. ഇന്ന്‌ എന്റെ എല്ലാ വാഹനങ്ങള്‍ക്കും ആ നമ്പറാണെന്നുമായിരുന്നു'' ജയസൂര്യ പറഞ്ഞത്.

    ഈ പാട്ട് ഇത്ര സിമ്പിളായും പാടാം... പേളിയുടെ പാട്ടിനെ ട്രോളി ശ്രീനീഷ്, നിർത്താറായില്ലേ മോളേ... ഈ പാട്ട് ഇത്ര സിമ്പിളായും പാടാം... പേളിയുടെ പാട്ടിനെ ട്രോളി ശ്രീനീഷ്, നിർത്താറായില്ലേ മോളേ...

    രണ്ടു വര്‍ഷം മുമ്പായിരുന്നു ഇഷ്ടനമ്പറിന്റെ പിന്നിലെ രഹസ്യം ജയസൂര്യ തുറന്നുപറഞ്ഞത്. ഒരു സ്റ്റേജ് പ്രോഗ്രാമിനിടയില്‍ പറഞ്ഞ കാര്യം സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ആഡംബര വാഹനമായ ലെക്‌സസ് ഇഎസ് 300 എച്ച് ജയസൂര്യ സ്വന്തമാക്കിയത്. അദ്ധേഹം അഭിനയിച്ച കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ സമ്മാനമായി നല്‍കിയായിരുന്നു ഷോറും ജീവനക്കാര്‍ ജയസൂര്യയെ സ്വീകരിച്ചത്.

    Read more about: jayasurya ജയസൂര്യ
    English summary
    Why 1122 is the favorite number of Jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X