മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

By Aswathi

മുക്ത, 'അച്ഛന്‍ ഉറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ മുക്ത എന്ന നടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ചിത്രങ്ങളിലും പരീക്ഷണം നടത്തിയ മുക്തയ്ക്ക് പക്ഷെ എവിടെയും സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചോ എന്ന് ചോദിച്ചാലും ഇല്ല എന്ന് തന്നെ പറയാം.

പുതിയ മേക്കോവറൊക്കെ നടത്തി താരം ഒരു രണ്ടാം വരവിന് ഒരുങ്ങിയെങ്കിലും അതും ക്ലിക്കായില്ല. അഭിനയിക്കാനുള്ള കഴിവ് മുക്തയ്ക്കില്ലെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അങ്ങനെ പറയുന്നുവെങ്കില്‍ അവര്‍ അച്ഛന്‍ ഉറങ്ങാത്ത വീട് കണ്ടിരിക്കില്ല. മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാതിരിക്കുന്നതാണോ മുക്തയുടെ വഴിയിലെ തടസ്സം...??

തുടക്കം മികച്ചു നിന്നു

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

ഒറ്റനാണയം എന്ന ചിത്രത്തിലൂടെയാണ് മുക്തയുടെ തുടക്കം. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടു. രണ്ടാമത്തെ ചിത്രമായിരുന്നു അച്ഛനുറങ്ങാത്ത വീട്. അതിലെ അഭിനയം അസാധ്യമായിരുന്നു. മുക്തയെ മലയാളികള്‍ നോട്ടമിട്ടതും ഈ ചിത്രത്തിന് ശേഷമാണ്.

അന്യഭാഷകളിലേക്ക്

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

എല്ലാ നടിമാരെയും പോലെ മലയാളത്തില്‍ കയറിയപ്പോഴേക്കും മുക്തയെയും അന്യഭാഷ ചിത്രങ്ങള്‍ ആകര്‍ഷിച്ചു. തമിഴിലും തെലുങ്കിലും മുക്ത പരീക്ഷണങ്ങള്‍ നടത്തി. താമരഭരണി എന്ന ആദ്യ തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നെ അവിടെയും നിലനില്‍പില്ലെന്നായി

 ഗ്ലാമര്‍ പരീക്ഷണം

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

അവസരങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് അല്‍പസ്വല്‍പം ഗ്ലാമറസാകാന്‍ തയ്യാറായെങ്കിലും മുക്ത അധികം സ്വീകരിക്കപ്പെടാതെ പോയി. താമരഭരണിയെന്ന തമിഴ് ചിത്രത്തിലൂടെയാണ് സെക്‌സി താരമെന്ന ഇമേജ് മുക്തയ്ക്ക് ലഭിച്ച്. എന്നാല്‍ പിന്നീട് ശരീരപ്രദര്‍ശനത്തിനില്ലെന്ന് മുക്ത വ്യക്തമാക്കുകയായിരുന്നു.

ബ്യൂട്ടീഷ്യനുമാണ്

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

നടിയെന്ന നിലയ്ക്ക് പ്രശസ്തയായ മുക്ത മികച്ചൊരു ബ്യൂട്ടിഷനും കൂടിയാണ്. സിനിമകളില്‍ അവസരം കുറഞ്ഞപ്പോള്‍ മുക്ത ബ്യൂട്ടിഷന്‍ ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിരുന്നു.

പേര് മാറ്റി പരീക്ഷണം

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി ജ്യോതിഷി പറഞ്ഞതുപ്രകാരം മുക്ത പേര് മുക്ത ഭാനുവെന്നാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ മുക്തയെന്നും മറ്റ് ഭാഷകളില്‍ ഭാനുവെന്നുമാണ് മുക്ത അറിയപ്പെടുന്നത്.

കുടുംബ പ്രശ്‌നം

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

അഭിനയത്തിരക്കുകളില്‍ക്കിടയില്‍ പിതാവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ക്കൂടിയും മുക്ത വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍

മുക്ത എന്ത് കൊണ്ട് പരാജയപ്പെട്ടു??

അച്ഛനുറങ്ങാത്ത വീട്, താമരഭരണി(തമിഴ്), നസ്രാണി, ഹൈലേസ, കാഞ്ചീപുരത്തെ കല്യാണം, അഴകര്‍ മലൈ (തമിഴ്), അവന്‍, ഹോളി ഡെയ്‌സ്, തുടങ്ങിയ ചിത്രങ്ങളില്‍ മുക്ത ശ്രദ്ധിക്കപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X