Don't Miss!
- Automobiles സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മകളുടെ പേര് പരസ്യമായി പറയാന്‍ പോലും നടി രേഖ തയ്യാറല്ല, എന്താണ് കാരണം?
സിനിമാ താരങ്ങള്‍ക്ക് പരിമിതികള്‍ ഒരുപാടാണ്. സാധാരണക്കാരെ പോലെ ഒരു ദിവസം യാത്ര ചെയ്യാനോ, നടക്കാനോ ഒന്നും അവരുടെ പ്രശസ്തി അനുവദിയ്ക്കില്ല. അപ്പോഴേക്കും ആളുകള്‍ പൊതിയും. താരങ്ങള്‍ക്ക് മാത്രമല്ല, താരങ്ങളുടെ മക്കളും ആ പ്രശസ്തിയുടെ നിഴലില്‍ ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ട് തന്നെ ക്യാമറക്കണ്ണുകളില്‍ നിന്ന് മക്കളെ അകറ്റി നിര്‍ത്താന്‍ പല താരങ്ങളും ശ്രദ്ധിക്കാറുണ്ട്.
എന്റെ ഭാര്യ പറയുന്നത് തെറ്റാണ്, ഞാന്‍ പാവമല്ല എന്ന് ജഗദീഷ്
എന്നാല്‍ മോഹന്‍ലാലിന്റെ നായിക രേഖ, മക്കളുടെ മുഖം മാത്രമല്ല, പേര് പോലും മറച്ചു വയ്ക്കുന്നു. ഭര്‍ത്താവിന്റെ പേര് പരസ്യമായി പറഞ്ഞ രേഖ, മകളുടെ പേര് പറയാന്‍ തയ്യാറായില്ല. ആ പേരിലൂടെ അവര്‍ തങ്ങളുടെ മകളുടെ സ്വകാര്യത നശിപ്പിക്കും എന്നാണ് രേഖ പറയുന്നത്. രേഖയുടെ വാക്കുകളിലൂടെ.
കളിയല്ല കാര്യം, 62-ാം വയസ്സില്‍ അച്ഛനാകാന്‍ ഒരുങ്ങി മിസ്റ്റര്‍ ബീന്‍, ഭാര്യയുടെ വയസ്സ് അറിയാമോ?
കുടുംബത്തെ കുറിച്ച്
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചെന്നൈയിലാണ് രേഖ താമസിക്കുന്നത്. ഭര്‍ത്താവിന്റെ പേര് ഹാരിസ് എന്നാണ്. അദ്ദേഹത്തെ കുറിച്ചോ മകളെ കുറിച്ചോ അതില്‍ കൂടുതലൊന്നും പറയില്ല എന്ന് രേഖ ഒന്നും ഒന്നും മൂന്നില്‍ വന്നപ്പോള്‍ വ്യക്തമാക്കി.
അവരുടെ സ്വകാര്യത
എന്റെ പ്രശസ്തി എന്റെ ഭര്‍ത്താവിന്റെയോ മകളുടെയോ സ്വകാര്യത നശിപ്പിക്കാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ സ്വതന്ത്രമായി യാത്ര ചെയ്യട്ടെ. അതുകൊണ്ട് കുടുംബത്തെ കുറിച്ച് പരസ്യമായി ഒന്നും പറയില്ല.
ഞാനല്ലേ സെലിബ്രിറ്റ്
ഞാനല്ലേ സെലിബ്രിറ്റി, ആളുകള്‍ എന്റെ കാര്യം മാത്രം അറിഞ്ഞാല്‍ മതി. ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റഗ്രാമിലോ മകളുടെയോ ഭര്‍ത്താവിന്റെയോ അമ്മയുടെയോ ഒന്നും ഫോട്ടോ പോസ്റ്റ് ചെയ്യാറില്ല. എന്റെ ഫോട്ടോ, എന്റെ സിനിമാ വിശേഷങ്ങള്‍.. അത്രമാത്രം
പേര് പോലും പറയില്ല
പേര് പറഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോയി അന്വേഷിച്ച് കുത്തിപ്പൊക്കി കൊണ്ടുവരും. അവളുടെ വസ്ത്ര സ്വാതന്ത്രവും ഇഷ്ടങ്ങളും എല്ലാം പിന്നെ നിയന്ത്രിക്കപ്പെടും. അത് വേണ്ട. വീട്ടില്‍ വിളിച്ചിരുത്തി ആര്‍ക്കും അഭിമുഖവും കൊടുക്കില്ല- രേഖ വ്യക്തമാക്കി
വിക്കി വിവരങ്ങള്‍ തെറ്റ്
തന്നെ കുറിച്ച് വിക്കിപീഡിയയില്‍ എഴുതി പിടിപ്പിച്ചിരിയ്ക്കുന്ന പല കാര്യങ്ങളും തെറ്റാണെന്നും രേഖ പറഞ്ഞു. അഭിനയിക്കാത്ത സിനിമകള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍ ചിലതില്ല താനും
രേഖ സിനിമയില്‍
ജോസഫിന് എന്ന രേഖ കടലൊരു കവിതൈകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചു. സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് രേഖ.
മലയാളത്തിലേക്ക്
വഴിയോരക്കാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ രേഖ ശ്രദ്ധിക്കപ്പെട്ടത് ദശരഥത്തിലെ ആനിയായപ്പോഴാണ്. തുടര്‍ന്ന് റാംജി റാവു സ്പീക്കിങ്, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി തുടങ്ങി അന്‍പതോളം മലയാള സിനിമകളിലൂടെ രേഖ കേരളക്കരയില്‍ പരിചിതയായി.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ