അമല പോള്‍ എന്തുകൊണ്ട് വിവാഹ ശേഷവും അഭിനയിക്കുന്നു?

By Aswathi

വിവാഹ ശേഷം പൊതുവെ നടിമാര്‍ ഇന്റസ്ട്രി വിട്ടു പോകാറാണ് പതിവ്. എന്നാല്‍ അമല പോളിന്റെ കാര്യം അങ്ങനെയല്ല. ഇപ്പോള്‍ വിവാഹ ശേഷവും അമല തിരക്കിലാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ചെറിയൊരു ഇടവേള പോലും നടിയുടെ അഭിനയ ജീവിത്തില്‍ വന്നിട്ടില്ല. മലയാളത്തിലും തമിഴിലും ഒന്നിനു പിറകെ റിലീസുമുണ്ടായി.

എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ താന്‍ അഭിനയത്തിന് ചെറിയ ഇടവേള നല്‍കുമെന്ന് നേരത്തെ അമല പറഞ്ഞിരുന്നു. എന്നിട്ടും അമല എന്താണ് അഭിനയം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നതെന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിനുള്ള മറുപടി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരത്തിന്റെ ഭര്‍ത്താവ് വിജയ് നല്‍കി.

amala-paul

ഇപ്പോള്‍ അമല അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഹൈക്കു എന്ന തമിഴ് ചിത്രമുള്‍പ്പടെ എല്ലാം വിജയ്- അമല പോള്‍ വിവാഹത്തിന് മുമ്പേ താരം കരാറൊപ്പിട്ട ചിത്രങ്ങളായിരുന്നുവത്രെ. അത് പൂര്‍ത്തിയാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

വിവാഹം അടുത്തിരിയ്ക്കുമ്പോള്‍ എന്തുകൊണ്ട് ഹൈക്കുവില്‍ കരാറൊപ്പിട്ടു എന്ന് ചോദിച്ചാലും വിജയ്ക്ക് മറുപടിയുണ്ട്. ഹൈക്കു സംവിധാനം ചെയ്യുന്ന പാണ്ഡിരാജ് ഞങ്ങളുടെ അടുത്ത സുഹൃത്താണ്. മാത്രമല്ല സൂര്യയാണ് ചിത്രത്തിലെ നായകന്‍. ഈ രണ്ട് കാരണത്താലാണ് ഹൈക്കുവില്‍ കരാറൊപ്പിട്ടത്- വിജയ് പറഞ്ഞു.

amala-vijay

മിലി എന്ന ചിത്രമാണ് അമലയുടേതായി ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച, ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈലയാണ് അടുത്ത റിലീസ്. ഇപ്പോള്‍ ഹൈക്കുവിന്റെ ഷൂട്ടിങ് തിരക്കിലാണ് അമല. വിക്രം പ്രഭുവിനെയും കീര്‍ത്തി സുരേഷിനെയും താരജോഡികളാക്കി ഇദ് എന്ന മായം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് വിജയ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X