»   » അവരൊന്നും കൊടുത്തപ്പോ കുഴപ്പമില്ല;സുഹൃത്തിന് പുരസ്‌കാരം നല്‍കിയതിന് വിചിത്രമായ മറുപടിയുമായി പ്രിയന്‍

അവരൊന്നും കൊടുത്തപ്പോ കുഴപ്പമില്ല;സുഹൃത്തിന് പുരസ്‌കാരം നല്‍കിയതിന് വിചിത്രമായ മറുപടിയുമായി പ്രിയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളും വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഏഴ് പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിച്ചപ്പോള്‍, അതിനെ അംഗീകരിക്കാന്‍ പാതിയിലേറെ മലയാളികള്‍ക്കും കഴിഞ്ഞില്ല. അത്രയേറെ നിലവാരത്തകര്‍ച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് സംഭവിച്ചിരിയ്ക്കുന്നു എന്നാണ് വിമര്‍ശനങ്ങള്‍.

അബദ്ധം പറ്റി, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിച്ചത് ഇതായിരുന്നു!!

ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍ എത്തിയതാണ് ഇതിന്റെയൊക്കെ മൂലകാരണം എന്ന് ചിലര്‍ ഉറക്കെ പറയുന്നു. മികച്ച നടനായി അക്ഷയ് കുമാറിനെ കണ്ടെത്തിയതും മോഹന്‍ലാലിന് പ്രത്യേക പരമാര്‍ശം നല്‍കിയതുമൊക്കെ പ്രിയന്റെ താത്പര്യമാണെന്നാണ് വിമര്‍ശനം. അതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണിപ്പോള്‍ പ്രിയന്‍.

അന്നൊന്നും ആരും ഒന്നും പറഞ്ഞില്ലല്ലോ

കഴിഞ്ഞ വര്‍ഷം ജൂറി ചെയര്‍മാനായിരുന്ന രമേശ് സിപ്പി അമിതാഭ് ബച്ചനാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. രമേശ് സിപ്പിയുടെ അടുത്ത സുഹൃത്താണ് ബച്ചന്‍. അന്ന് അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. മാത്രമല്ല പ്രകാശ് ഷാ ജൂറിയായിരുന്ന സമയത്ത് സുഹൃത്ത് അജയ് ദേവ്ഗണിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അന്നും വിവാദങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തിനാണ് ഇന്ന് ഈ അവാര്‍ഡിനെ ചൊല്ലി വിവാദങ്ങളുണ്ടാക്കുന്നത് എന്ന് പ്രിയദര്‍ശന്‍ ചോദിയ്ക്കുന്നു.

അക്ഷയ്ക്ക് നല്‍കാന്‍ കാരണം

റസ്റ്റം, എയര്‍ലിഫ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അക്ഷയ്ക്ക് പുരസ്‌കാരം നല്‍കിയത്. അത് ജൂറിയുടെ തീരുമാനമാണ്. ഒരു ചിത്രത്തിലെ പ്രകടനം നാടകീയവും ഒരു ചിത്രത്തിലെ പ്രകടനം റിയലിസ്റ്റിക്കുമായിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. നിയമപ്രകാരം ഒരു ചിത്രത്തിന്റെ പേര് മാത്രമേ നല്‍കാന്‍ കഴിയൂ എന്നുള്ളത് കൊണ്ടാണ് റിസ്തം എന്ന ചിത്രത്തിന്റെ പേര് മാത്രം പുരസ്‌കാര പട്ടികയുടെ ലിസ്റ്റില്‍ ചേര്‍ത്തത്.

മോഹന്‍ലാലിന് നല്‍കിയതോ?

അതേ സമയം മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം നല്‍കുന്നതിനെ കുറിച്ച് പ്രിയദര്‍ശന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. പുലിമുരുകന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ലാലിന് പുരസ്‌കാരം എന്നാണ് വിശദീകരണം. ഇതിനെതിരെ വ്യാപകമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പുലിമുരുകന്‍ കൂടാതെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയവും തെലുങ്കില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ജനത ഗാരേജ് എന്ന ചിത്രത്തിലെ പ്രകടനവും ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കാന്‍ കാരണമായി.

മലയാളത്തിന് പുരസ്‌കാരം

മികച്ച മലയാള സിനിമയ്ക്കുള്‍പ്പടെ ഏഴ് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച ചിത്രം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയെ മികച്ച നടിയായി കണ്ടെത്തി. മികച്ച തിരക്കഥാകൃത്തായി മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാം പുഷ്‌കരനെ കണ്ടത്തി. പീറ്റര്‍ ഹെയിനാണ് മികച്ച കൊറിയോഗ്രാഫര്‍. കുഞ്ഞു ദൈവം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മാസ്റ്റര്‍ ആദിഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള് പുരസ്‌കാരം ലഭിച്ചു. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിന് വേണ്ടി ജയദേവന്‍ ചക്കാടത്തിന് മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

English summary
Filmmaker Priyadarshan asks why his long-time association with Askhay Kumar is being seen as the reason for the actor winning the National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam