»   » മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണെടുക്കാത്തതിന്റെ കാരണം ആസിഫ് അലി വെളിപ്പെടുത്തുന്നു, അന്ന് നഷ്ടമായത്..

മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണെടുക്കാത്തതിന്റെ കാരണം ആസിഫ് അലി വെളിപ്പെടുത്തുന്നു, അന്ന് നഷ്ടമായത്..

Posted By: Rohini
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല എന്ന് മുതിര്‍ന്ന സംവിധായകരും താരങ്ങളും പരാതിപ്പെട്ടിട്ടുണ്ട്. താരജാഡയാണെന്നും മറ്റുമാണ് നിരൂപകര്‍ ഇവരെ വിമര്‍ശിയ്ക്കുന്നത്. തന്റെ ഈ ശീലം നസ്‌റിയ നസീം മാറ്റി തന്നു എന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിവിന്‍ പോളിയും ആസിഫ് അലിയുമൊന്നും ഇപ്പോഴും ആ ശീലം മാറ്റിയിട്ടില്ല.

ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ.. തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് നിവിന്‍ പോളി

ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതിന് പുതിയൊരു ന്യായീകരണം കണ്ടെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ കാരണത്തെ കുറിച്ചും, അന്ന് നഷ്ടമായ അവസരത്തെ കുറിച്ചും ആസിഫ് പറഞ്ഞു.

അത് സമ്മതിച്ചു

വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല എന്ന പരാതി തനിക്കെതിരെ ഉണ്ട് എന്ന ആസിഫ് അലി സമ്മതിച്ചു. ഫോണിലേക്ക് ശ്രദ്ധ തിരിയുന്ന ശ്രമം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്നും ആസിഫ് പറയുന്നു.

സൈക്കോളജിക്കല്‍ ഡിസോഡര്‍

ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതിന് ആസിഫ് ഒരു രോഗമായി തന്നെ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അതൊരു സൈക്കോളജിക്കല്‍ ഡിസോഡറാണെന്നാണ് ആസിഫ് അഭിമുഖത്തില്‍ പറഞ്ഞത്.

ലാല്‍ വിളിച്ചിട്ട് എടുക്കാത്തത്

മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ ഒരു ഡിന്നര്‍ ആസിഫിന് നഷ്ടപ്പെട്ടുവത്രെ. തനിക്കെതിരെ ആദ്യകാലങ്ങളില്‍ ഉയര്‍ന്ന വിവാദം അതായിരുന്നു എന്ന് ആസിഫ് പറയുന്നു.

അവസരങ്ങള്‍ നഷ്ടപ്പെട്ടു

c ഫോണ്‍ പ്രശ്‌നം കാരണം തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മുമ്പൊരു അഭിമുഖത്തിലും ആസിഫ് പറഞ്ഞിരുന്നു. ഭാര്യ സമ ഇക്കാര്യത്തില്‍ ഉപദേശിച്ചപ്പോള്‍ ചെറിയ ചില ചലനങ്ങള്‍ ഉണ്ടായി എന്നല്ലാതെ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

English summary
Why Asif Ali didn't attend phone calls

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam