കസിന്‍സിലെന്തുകൊണ്ടാണ് അന്യഭാഷ നായികമാര്‍?
വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് ഇന്നലെ (19-12-2014) തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും ജോജു ജോര്‍ജും മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ രണ്ട് നായികമാരും അന്യഭാഷക്കാരായിരുന്നു. നിഷ അഗര്‍വാളും വേദികയും.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മലയാളത്തില്‍ ഇത്രയധികം സുന്ദരിമാരുണ്ടായിട്ടും എന്തുകൊണ്ട് രണ്ട് നായികമാരെയും അന്യഭാഷയില്‍ നിന്നിറക്കി എന്നാരെങ്കിലും വൈശാഖിനോട് ചോദിച്ചാല്‍ സംവിധായകന് അതിന് വ്യക്തമായ ഉത്തരമുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് രണ്ട് നായികമാരെയും അന്യഭാഷയില്‍ നിന്നെടുത്തതെന്ന് വൈശാഖ് പറഞ്ഞത്.

അതിലൊന്ന് സിനിമയുടെ കഥാ പശ്ചാത്തലമാണ്. കഥ നടക്കുന്നത് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയലാണ്. കഥയുടെ പശ്ചാത്തലം അനുസരിച്ച്, ഒരു കൊട്ടാരത്തില്‍ നടക്കുന്ന കഥയ്ക്ക് അനിയോജ്യര്‍ അന്യഭാഷ നടിമാരാണെന്ന് തോന്നി.
രണ്ടാമത്തെ കാര്യം ഈ ഗ്ലാമറസ്സാണ്. ചിത്രത്തില്‍ ഗ്ലാമറസ്സായ ഗാനരംഗങ്ങളൊക്കെയുണ്ട്. അത്തരം രംഗങ്ങള്‍ മലയാളി നായികമാര്‍ക്ക് പറ്റില്ല എന്ന് അറിയാവുന്നതുകൊണ്ടാണത്രെ കാജല്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളിനെയും വേദികയെയും കസിന്‍സിലെ നായികമാരാക്കിയത്.


Click it and Unblock the Notifications











