»   » ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

അങ്ങനെ ദുല്‍ഖര്‍ സല്‍മനും ഒരു എ പടത്തില്‍ അഭിനയിച്ചു. അതേത് ചിത്രം എന്ന് ചോദിച്ച് മിഴിക്കേണ്ടതില്ല, ഈ 20ന് തിയേറ്ററിലെത്തിയ, രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമാണ് എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

ചിത്രത്തിന് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ്. അത്രയധികം അശ്ലീലമായതൊന്നും ചിത്രത്തില്‍ കണ്ടില്ലല്ലോ. എ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം മാത്രമല്ല, ചിത്രത്തില്‍ നിന്ന് പലവാക്കുകളും സെന്‍സര്‍ ബോര്‍ഡ് നിര്‍ബന്ധിച്ചു മാറ്റിച്ചു എന്ന് സംവിധായരന്‍ രാജീവ് രവി പറയുന്നു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

തന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനിടയായ സാഹചര്യത്തെ കുറിച്ച് മനസ്സിലായിട്ടില്ല എന്ന രാജീവ് രവി പറഞ്ഞു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

പുലയന്‍, പുലക്കളി തുടങ്ങിയ വാക്കുകള്‍ തെറിയാണെന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് ആ വാക്കുകള്‍ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ നിര്‍ബദ്ധിച്ചു. എന്റെ പുലയനോട് ഒരു വാക്ക് പറഞ്ഞോട്ടെ എന്ന പാട്ടിന്റെ വരിയില്‍ നിന്നും ആ വാക്ക് ഒഴിവാക്കേണ്ടി വന്നു എന്നും സംവിധായകന്‍ വെളിപ്പെടുത്തി

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേദിവസം, മെയ് 19നാണ് സെന്‍സറിങ് നടന്നത്. തൊട്ടടുത്ത ദിവസം ചിത്രം റിലീസ് ചെയ്യേണ്ടി വന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ അനാവശ്യ ഇടപെടലുകള്‍ക്ക് വഴങ്ങേണ്ടി വന്നു എന്ന് രാജീവ് രവി പറഞ്ഞു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

ഈ വാക്കുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് തന്റെ കൈവശമുണ്ടെന്ന് രാജീവ് രവി വ്യക്തമാക്കി.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട്, സംവിധായകന്‍ പറയുന്നു

ചിത്രത്തില്‍ പുലയ കഥാപാത്രങ്ങളായി അഭിനയിച്ചവര്‍ പുലയ സമുദായത്തില്‍ പെട്ടവരാണെന്നും അവര്‍ക്കാര്‍ക്കും ആ വാക്കൊരു തെറിവാക്കാണെന്ന് തോന്നുന്നില്ല എന്നും രാജീവ് രവി പറഞ്ഞു

English summary
Why did Dulquer Salmaan film Kammatipaadam got A certificate

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam