»   » 'മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്.. ഇവരില്ലെങ്കില്‍ സിനിമ വിജയിക്കില്ല എന്നായപ്പോള്‍ സിനിമ വിട്ടു'

'മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്.. ഇവരില്ലെങ്കില്‍ സിനിമ വിജയിക്കില്ല എന്നായപ്പോള്‍ സിനിമ വിട്ടു'

By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ സിനിമയില്‍ വന്നതാണ് ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ തുടങ്ങി, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, എന്നെന്നും കണ്ണേട്ടന്റെ, എന്റെ സൂര്യപുത്രിക്ക്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ് അങ്ങനെ തൊടുന്ന ചിത്രങ്ങളെല്ലാം ഹിറ്റ്. മലയാളത്തിന് പുറമെ തമിഴിലും ഫാസില്‍ പേരെടുത്തു.

മണിച്ചിത്രത്താഴിട്ട് പൂട്ടിയ പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും വരുന്നു; ചില സത്യ കഥകള്‍

എന്നാല്‍ ഇപ്പോള്‍ ഫാസില്‍ സിനിമാ ലോകത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. അഭിനേതാക്കാളായി മക്കള്‍ ഫാഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും എത്തിയപ്പോഴേക്കും വാപ്പ സിനിമ ഉപേക്ഷിച്ചതെന്താണെന്ന് പലരും ചോദിച്ചു. അതിനുള്ള കാരണം ഇപ്പോള്‍ ഫാസില്‍ വ്യക്തമാക്കിയിരിയ്ക്കുകയാണ്. എന്താണെന്ന് നോക്കാം...

താരാധിപത്യത്തിന്റെ ശക്തി വന്നു

താരാധിപത്യത്തിന്റെ ശക്തി മനസ്സിലായപ്പോഴാണ് സിനിമയില്‍ നിന്ന് വിട്ടു നിന്നത് എന്ന് ഫാസില്‍ പറയുന്നു. ആ ശക്തി തനിക്ക് മനസ്സിലായത് രണ്ടായിരത്തിന്റെ തുടക്കത്തിലാണെന്നും ഫാസില്‍ പറഞ്ഞു

ഇവരില്ലെങ്കില്‍ സിനിമ വിജയിക്കില്ലേ

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ഇവരില്ലെങ്കില്‍ മലയാള സിനിമ വിജയിക്കില്ല എന്ന സ്ഥിതി വന്നു, അതുകൊണ്ട് തന്നെ സിനിമയില്‍ നിന്ന് മനപൂര്‍വ്വം വിട്ടു നില്‍ക്കുകയായിരുന്നു - ഫാസില്‍ പറഞ്ഞു.

തമിഴിലും മലയാളത്തിലും ഹിറ്റുകളുടെ രാജാവ്

എണ്‍പതുകളുടെ തുടക്കത്തില്‍ വന്ന ഫാസില്‍ 2000 വരെ തൊടുന്ന ചിത്രങ്ങളെല്ലാം വിജയമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഫാസില്‍ ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങള്‍ നേടി. പെട്ടന്ന് ഫാസില്‍ സിനിമ വിട്ടു നിന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു

ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം

1998 ല്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സാണ് ഫാസിലിന്റെ ഏറ്റവും ഒടുവിലത്തെ വമ്പന്‍ വിജയം എന്ന് പറയാം. അതിന് ശേഷം സംവിധാനം ചെയ്ത സിനിമകളൊന്നും കാര്യമായ വിജയം നേടിയില്ല. 2011 ല്‍ റിലീസ് ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ റിലീസായത്.

English summary
Why did Fazil keeping distence from film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam