»   » മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനൊപ്പം ഒത്തിരി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും മേനകയുടെ ഹിറ്റ് ജോഡികള്‍ ശങ്കറും മമ്മൂട്ടിയുമായിരുന്നു. എന്നാല്‍ നിര്‍മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹ ശേഷം, സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങിയ മേനകയ്ക്ക് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയാകണം എന്നായിരുന്നു ആഗ്രഹം.

സൂപ്പര്‍സ്റ്റാറുകളുടെ ഹിറ്റ് നായിക ഇപ്പോള്‍ മിനിസ്‌ക്രീനില്‍, അവസരം കുറഞ്ഞതാണോ കാരണം?

വിവാഹ ശേഷം താത്കാലികമായി അഭിനയത്തോട് വിട പറഞ്ഞ മേനക, 1987 ല്‍ പുറത്തിറങ്ങിയ കിളിപ്പാട്ട് എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. വിവാഹ ശേഷം ആദ്യത്തെ കുഞ്ഞ് ജനിച്ച് നാല് വര്‍ഷം കഴിഞ്ഞ്, കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിലൂടെ തിരിച്ചുവരാന്‍ മേനക ആഗ്രഹിച്ചു. തുടര്‍ന്ന് വായിക്കാം

വിഷ്ണുലോകത്തിലൂടെ മടങ്ങിവരാനാഗ്രഹിച്ചു

വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞ് പിറന്നു നാല് വര്‍ഷത്തിനു ശേഷമായിരുന്നു കമലിന്റെ സംവിധാനത്തില്‍ ഭര്‍ത്താവ് സുരേഷ് കുമാര്‍ നിര്‍മ്മിച്ച വിഷ്ണുലോകം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാന്‍ മേനക ശ്രമിച്ചത്.

സാവിത്രികുട്ടിയെ മേനകയ്ക്ക് ഇഷ്ടമായി

ടി എ റസാഖ് രചിച്ച വിഷ്ണുലോകത്തിലെ സാവിത്രികുട്ടി എന്ന കഥാപാത്രം മേനകയെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു. തിരിച്ചുവരവിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തി

മേനക നായികാ വേഷം ഉപക്ഷിച്ചു

എന്നാല്‍ ചിത്രം മേനകയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. മേനകയുടെ മകള്‍ രേവതി അമ്മയില്ലാതെ ഭക്ഷണം പോലും കഴിക്കാത്ത സ്ഥിതിവന്നപ്പോള്‍ മേനക വളരെ വിഷമത്തോട് കൂടിയായിരുന്നു വിഷ്ണു ലോകത്തിലെ മോഹന്‍ലാലിന്റെ നായികാവേഷം ഉപേക്ഷിച്ചത്.

സാവിത്രികുട്ടിയായി ശാന്തികൃഷ്ണ എത്തി

ഒടുവില്‍, ശാന്തികൃഷണയായിരുന്നു മേനകയ്ക്ക് പകരം വിഷ്ണു ലോകത്തില്‍ വേഷമിട്ടത്. സാവിത്രികുട്ടി എന്ന കഥാപാത്രം ശാന്തികൃഷ്ണയുടെ കരിയറിലെ വലിയ നേട്ടമായി.

English summary
Why did Menaka Reject Mohanlal's Vishnulokam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam