»   » പ്രിയദര്‍ശന്‍ ചോദിച്ചിട്ട് 40 ദിവസം കൊടുക്കാനില്ല, മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം!!

പ്രിയദര്‍ശന്‍ ചോദിച്ചിട്ട് 40 ദിവസം കൊടുക്കാനില്ല, മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രകാശ് രാജ്, ശ്രിയ റെഡ്ഡി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത്, 2008 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കാഞ്ചീവരം. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കാഞ്ചീവരത്തിന് ലഭിച്ചു. മികച്ച നടനായി പ്രകാശ് രാജിനെയും തിരഞ്ഞെടുത്തു.

വിവാഹം കഴിഞ്ഞ്, അമ്മുവിന്റെ മുഖം കണ്ടപ്പോഴാണ് ഞാന്‍ ലിസിയെ അഗാധമായി പ്രണയിച്ചു തുടങ്ങിയത്; പ്രിയന്‍

എന്നാല്‍ മോഹനലാല്‍ കൈവിട്ട ചിത്രമാണ് കാഞ്ചീവരം എന്ന് എത്ര പേര്‍ക്കറിയാം. നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം ലാല്‍ ഉപേക്ഷിച്ചത് രണ്ട് കാരണങ്ങള്‍ കൊണ്ടാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്താണെന്ന് നോക്കാം..

കാഞ്ചീവരം എന്ന ചിത്രം

2008 ലാണ് പ്രകാശ് രാജിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ കാഞ്ചീവരം എന്ന ചിത്രമൊരുക്കിയത്. ശ്രിയ റെഡ്ഡി, ഷമ്മു, വിമല്‍, ഗീത വിജയന്‍, സമ്പത്ത് രാജ് എന്നിവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി

2008 ല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് കാഞ്ചീവരം. മികച്ച നടനും, ചിത്രത്തിനുമുള്ള ദേശീയ പുരസ്‌കാരം കാഞ്ചീവരത്തിനായിരുന്നു. മികച്ച സംവിധായകന്‍, ചിത്രം, നടന്‍ എന്നീ കാറ്റഗറിയില്‍ ഫിലിം ഫെയര്‍ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

അംഗീകാരം കിട്ടിയത്

2008 സെപ്റ്റംബര്‍ 12 ന് ടൊറണ്ടോയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് കാഞ്ചീവരം റിലീസ് ചെയ്തത്. പിറ്റ്‌സ്ബര്‍ഗിലെ സില്‍ക്ക് സ്‌ക്രീന്‍ ഏഷ്യന്‍ അമേരിക്കന്‍ ചലച്ചിത്രമേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.

ആദ്യം പദ്ധതിയിട്ടത്

കാഞ്ചീവരം എന്ന ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യാനായിരുന്നു പ്രിയദര്‍ശന്‍ ആദ്യം പദ്ധതിയിട്ടത്. 2001 ലായിരുന്നു അത്. മോഹന്‍ലാലിനെ നായകനായും സങ്കല്‍പിച്ചു. എന്നാല്‍ ലാല്‍ പിന്മാറിയതോടെയാണ് ചിത്രം തമിഴിലെത്തിയതും പ്രകാശ് രാജിന് അവസരം ലഭിച്ചതും.

ലാല്‍ പിന്മാറാന്‍ കാരണം

തുടര്‍ച്ചയായി 40 ദിവസം മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ പാടില്ല എന്നും, കഥാപാത്രം വയസ്സാകുന്നതിന് അനുസരിച്ച് മുടി കുറച്ച് കുറച്ച് കൊണ്ടുവന്നാണ് ചിത്രീകരിയ്ക്കുന്നത് എന്നും പറഞ്ഞപ്പോഴാണത്രെ മോഹന്‍ലാല്‍ കാഞ്ചീവരത്തില്‍ നിന്ന് പിന്മാറിയത്.

English summary
Why did Mohanlal step back from Priyadarshan's Kanchivaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam