»   » മോഹന്‍ലാലിന്റെ മൂന്നാം മുറയും അധിപനും പരാജയപ്പെടാന്‍ കാരണം; സംവിധായകന്‍ പറയുന്നു

മോഹന്‍ലാലിന്റെ മൂന്നാം മുറയും അധിപനും പരാജയപ്പെടാന്‍ കാരണം; സംവിധായകന്‍ പറയുന്നു

Posted By: Renju Aravind
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത മൂന്നാംമുറയും (1988), അധിപനും(1989) പരാജയങ്ങളായിരുന്നു എന്ന് സംവിധായകന്‍ കെ മധു. കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് മൂന്നാംമുറ. ഹൈജാക്കിംഗും മന്ത്രിയെ തട്ടിക്കൊണ്ടു പോകലുമൊന്നും അത്ര ദഹിക്കുന്ന കാലമായിരുന്നില്ല ആ കാലഘട്ടം.

ലാലിനെ നായകനാക്കി 1989 ല്‍ ഒരുക്കിയ അധിപന്‍ എന്ന ചിത്രവും പരാജയപ്പെട്ടു. നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒരു കൊലപാതകം കണ്ടു പിടിയ്ക്കുന്ന ചിത്രമായ അധിപന്‍ ഒരിക്കലും ഒരു മോശം ചിത്രമായിരുന്നില്ലെന്നും കെ മധു പറയുന്നു. തുടര്‍ന്ന് വായിക്കാം

മൂന്നാം മുറ പരാജയപ്പെടാന്‍ കാരണം

ഹൈജാക്കിംഗും മന്ത്രിയെ തട്ടിക്കൊണ്ടു പോകലുമൊന്നും അത്ര ദഹിക്കാത്ത കാലഘട്ടത്തിലാണ് മൂന്നാം മുറ റിലീസ് ചെയ്തത്. ഇംഗ്ലീഷ് പത്രങ്ങള്‍ വായിയ്ക്കുന്നവര്‍ മാത്രം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അറിഞ്ഞിരുന്ന സമയമായിരുന്നു അത്. അങ്ങനെയുള്ള സമയത്ത് വളരെ വ്യത്യസ്തമായ തലത്തില്‍ നിന്നു കൊണ്ട് എടുത്ത സിനിമയായിരുന്നു മൂന്നാംമുറ. കേരളത്തില്‍ അതു വിജയിച്ചില്ലെങ്കിലും തെലുങ്കില്‍ അത് സൂപ്പര്‍ ഹിറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കില്‍ വിജയം നേടി

തെലുങ്കില്‍ ഡോ രാജശേഖറിനെ നായകനാക്കി 'മഗാഡു' എന്ന പേരില്‍ താന്‍ തന്നെയായിരുന്നു മൂന്നാം മുറ റീമേക്ക് ചെയ്തത്. തമിഴ് നടന്‍ ശരത് കുമാര്‍ സ്വന്തമായി സിനിമയെടുത്ത് പൊട്ടി നില്‍ക്കുന്ന കാലമായിരുന്നു അത്. അദ്ദേഹത്തിന് റീ എന്‍ട്രി കൊടുത്ത സിനിമ കൂടിയായിരുന്നു മഗാഡു .

എന്തുകൊണ്ടോ അധിപനം പരാജയപ്പെട്ടു

മോഹന്‍ലാലിന്റെ ഹാസ്യാഭിനയം വളരെ വ്യത്യസ്തമാണ്. അത് അദ്ദേഹത്തിനു മാത്രം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അങ്ങനെ അദ്ദേഹത്തിനു മാത്രം ചെയ്യാവുന്ന രീതിയില്‍ ലാല്‍ കോമഡി കൈകാര്യം ചെയ്ത സിനിമയാണ് അധിപന്‍. പക്ഷേ എന്തുകൊണ്ടോ അധിപനും വിജയിച്ചില്ല.

ന്യൂ ജനറേഷന്‍ സിനിമ വരുന്നതിന് മുമ്പ്

ഇപ്പോള്‍ നമ്മള്‍ ന്യൂ ജനറേഷന്‍ സിനിമ എന്നൊക്കെ പറയുമെങ്കിലും അന്ന് നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒരു കൊലപാതകം കണ്ടു പിടിയ്ക്കുന്ന ചിത്രമായ അധിപന്‍ ഒരിക്കലും ഒരു മോശം ചിത്രമായിരുന്നില്ലെന്നും കെ മധു പറയുന്നു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Why did Moonnam Mura and Adhipan flopped; says K Madhu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam