»   » നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ..?? പലര്‍ക്കുമുണ്ട് ഉള്ളില്‍ ഈ ചോദ്യം. പലരും പറഞ്ഞു നടന് ജാഡയാണെന്ന്. നിവിന്‍ പോളിയോട് തന്നെ ചോദിയ്ക്കാം, നിവിന്‍ താങ്കള്‍ക്ക് ജാഡയുണ്ടോ?... പലരും പറഞ്ഞിട്ടുണ്ട്, പക്ഷെ എനിക്കതില്ല!!

ക്ലബ്ബ് എഫ് എമ്മില്‍ സ്റ്റാര്‍ ജാം എന്ന പരിപാടിയില്‍ സംസാരിക്കവെ തനിക്ക് ജാഡയുണ്ട് എന്ന് ആളുകള്‍ പറയുന്നതിന്റെ കാരണം നിവിന്‍ പോളി തന്നെ വ്യക്തമാക്കി.

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'എനിക്കറിഞ്ഞുകൂട, ഞാനങ്ങനെ ജാഡയോടെ ആരോടും പെരുമാറിയിട്ടില്ല' എന്നാണ് നിവിന്‍ പോളിയുടെ മറുപടി

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

നിവിന് ജാഡയുണ്ട് എന്ന് ആള്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് എന്ന് നടന്‍ സമ്മതിയ്ക്കുന്നു

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

സ്‌കൂള്‍ പഠിക്കുന്ന കാലം മുതലേ ഞാനത്ര ഓപ്പണായി സംസാരിക്കാത്ത ആളാണ്. ഒതുങ്ങിക്കൂടി, സൈഡിലൂടെ പോകാനാണ് ശ്രമിക്കാറ്. ഫങ്ഷനൊക്കെ പോയാല്‍ ചിരിച്ചില്ലല്ലോ എന്നാണ് പലരും പറയുന്നത്

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

സത്യത്തില്‍ ഏതെങ്കിലും സ്‌റ്റേജ് പരിപാടിയ്ക്ക് പോയിക്കഴിഞ്ഞാല്‍ എനിക്ക് ടെന്‍ഷനാണ്. കൈയ്യും കാലുമൊക്കെ വിറയ്ക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരിപാടിയ്ക്ക് പങ്കെടുക്കാറില്ല. കോളേജില്‍ പഠിക്കുമ്പോള്‍ സെമിനാര്‍ അവതരിപ്പിയ്ക്കാന്‍ കഴിയാതെ പോയ അവസ്ഥയുണ്ട്. കുറേ ആള്‍ക്കാര്‍ എന്നെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ ഒന്നും സംസാരിക്കാന്‍ കഴിയില്ല

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

ഇപ്പോള്‍ ഒരുപാട് പരിപാടികളില്‍ പങ്കെടുക്കേണ്ടി വരുന്നു. ഒരുപാട് പേരെ അഭിസംബോധന ചെയ്ത് സംസാരിക്കേണ്ടി വരും. വ്യക്തിപരമായി എനിക്കത് അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ ഒരു പരിപാടിയ്ക്ക് പോയി കഴിഞ്ഞാല്‍ എന്റെ മുഴുവന്‍ ചിന്തയും സംസാരിക്കുന്നതിനെ കുറിച്ചായിരിക്കും. ആരൊക്കെയാണ് അടുത്തിരിയ്ക്കുന്നത്... എന്താണ് അവിടെ പറയേണ്ടത്.. അങ്ങനെയൊക്കെ ചിന്തിയ്ക്കുമ്പോള്‍ ആരെങ്കിലും നോക്കി ചിരിച്ചാലും ചിരിക്കാന്‍ മറന്നു പോകും. അതുകൊണ്ടാവാം ജാഡയുണ്ടെന്ന് പറയുന്നത്.

നിവിന്‍ പോളിയ്ക്ക് ജാഡയുണ്ടോ... ഉണ്ടെന്ന് ആളുകള്‍ പറയുന്നതിന് കാരണം??

ഇനി എന്തായാലും അങ്ങനെ വരാതെ ശ്രദ്ധിയ്ക്കണം. ഞാന്‍ മനപൂര്‍വ്വം ചെയ്യുന്നതല്ല. അങ്ങനെ സംഭവിയ്ക്കുന്നതാണ്. പുറത്തിറങ്ങിയാല്‍ ഇങ്ങനെ ചില പ്രശ്‌നങ്ങളാണല്ലോ വരുന്നത്- നിവിന്‍ പറഞ്ഞു

English summary
Why did people saying that Nivin Pauly have ego

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam