ആര്‍എസ്എസ്സിനെ പേടിച്ചിട്ടല്ല പൃഥ്വി ആമിയില്‍ നിന്ന് പിന്മാറിയതെന്ന് ടൊവിനോ തോമസ്
മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലര്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചിത്രം വിവാദമാവും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. കമല സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
വിദ്യ ബാലന് പകരക്കാരിയായി മഞ്ജു വാര്യരെത്തിയ ചിത്രത്തില്‍, പൃഥ്വിരാജ് പിന്മാറിയ കഥാപാത്രത്തിന് പകരക്കാരനായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. ആര്‍ എസ് എസ്സിനെ ഭയന്നിട്ടാണ് പൃഥ്വിയും വിദ്യ ബാലനും ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്ന വാര്‍ത്ത ടൊവിനോ തോമസ് തള്ളി. ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ഞാന്‍ വിശ്വസിക്കുന്നില്ല
വിദ്യ ബാലനും, പൃഥ്വിരാജും ആമിയില്‍ നിന്ന് പിന്മാറിയത് ആര്‍ എസ് എസ്സിനെ ഭയന്നിട്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് ടൊവിനോ പറയുന്നു. പൃഥ്വിയുടെ തിരക്കാണ് കാരണം എന്നാണ് ടൊവിനോ പറയുന്നത്.

എനിക്ക് അടുത്തറിയാം
ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്‌നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കറിയാം

പൃഥ്വിയോട് ചോദിച്ചു
കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും 'ചെയ്‌തോട്ടേ' എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. 'പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്' എന്നാണ് എനിക്ക് ലഭിച്ച മറുപടി.

തിരക്കുകളെ കുറിച്ച്
വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് പൃഥ്വിരാജ്. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015 ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്. ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. പുറത്തുള്ളവര്‍ക്കതെത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും.

ആര്‍ക്കും എന്തും പറയാം
അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റും. ചിലപ്പോള്‍ അവര്‍ക്ക് മനസ്സുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെയാളുകളുള്ളതുകൊണ്ടാണല്ലോ അവര്‍ എഴുതുന്നത്. അവരുടെ സംസ്‌കാരം അവര്‍ കാണിക്കുന്നു. വേറെ ചിലരുണ്ട് 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം' എന്നു പറയുന്നതുപോലെ- ടൊവിനോ പറഞ്ഞു


Click it and Unblock the Notifications