»   » ഒപ്പത്തിന് മുമ്പ് മോഹന്‍ലാലും പ്രിയനും പ്ലാന്‍ ചെയ്ത ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിക്കാന്‍ കാരണം?

ഒപ്പത്തിന് മുമ്പ് മോഹന്‍ലാലും പ്രിയനും പ്ലാന്‍ ചെയ്ത ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിക്കാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്റെ കാലം കഴിഞ്ഞു എന്ന് സ്വന്തം ഭാര്യ ലിസി ഉള്‍പ്പടെയുള്ളവര്‍ തള്ളിപ്പറഞ്ഞ ഇടത്ത് നിന്നാണ് ഒപ്പത്തിനൊപ്പം പ്രിയന്‍ ഉയര്‍ത്തെഴുന്നേറ്റത്. മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിച്ചാല്‍ മലയാളത്തില്‍ പല റെക്കോര്‍ഡുകളും ഇനിയും തിരുത്തിയെഴുതാം എന്ന് ഒപ്പത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍ തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഇനിയും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് കിടക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍

ഒപ്പത്തിന് മുമ്പ് പ്രിയനും ലാലും ഒരു റഷ്യന്‍ ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അപര്‍ണ ഗോപിനാഥിനെയാണ് ചിത്രത്തിലെ നായികയായി കണ്ടിരുന്നത്. ആ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം എന്തായിരുന്നു...

റഷ്യന്‍ ചിത്രം

28 കോടി രൂപാ ചെലവില്‍ പൂര്‍ണമായും റഷ്യയില്‍ മാത്രം ചിത്രീകരിക്കാന്‍ പദ്ധതിയിട്ട ചിത്രമായിരുന്നു. അസര്‍ബൈജാനിലെ റൗഫ് ജി മെഹ്ദിയേവും ഫുള്‍ ഹൗസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കാനിരുന്നത്. മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനായിരുന്നു പദ്ധതി.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം; മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം

കാലാവസ്ഥ പ്രതിസന്ധിയായിപ്പോള്‍

ചിത്രം ഷൂട്ട് ചെയ്യുന്നതിനായി ഏറ്റവും വലിയ പ്രതിസന്ധി അവിടത്തെ കാലാവസ്ഥയായിരുന്നു. തണുത്ത കാലാവസ്ഥയില്‍ റഷ്യയില്‍ ഷൂട്ട് ചെയ്യുക പ്രായോഗികമല്ല. റഷ്യന്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് പ്രിയന്‍ ഒപ്പത്തിന്റെ ത്രണ്ട് കേള്‍ക്കുന്നത്. കഥ ഇഷ്ടപ്പെട്ടതോടെ ചിത്രത്തിന് തിരക്കഥ ഏഴുതേണ്ട ചുമതലയും പ്രിയനായി

ഒപ്പത്തിന്റെ തിരക്കിലേക്ക്

എങ്കില്‍ പിന്നെ ഒപ്പം എന്ന ചിത്രം കഴിഞ്ഞിട്ട് റഷ്യന്‍ ചിത്രത്തിലേക്ക് കടക്കാം എന്ന് പ്രിയദര്‍ശന്‍ കരുതി. പക്ഷെ ഒപ്പം തുടങ്ങാന്‍ വൈകി. പ്രിയന്റെയും ലാലിന്റെയും സമയക്രമങ്ങള്‍ തമ്മില്‍ തകിടം മറിഞ്ഞു. അപ്പോഴേക്കും റഷ്യയിലെ കാലാവസ്ഥ അതിശൈത്യയിലേക്ക് കടന്നിരുന്നു. അതോടെ സിനിമ ഉപേക്ഷിച്ചു

പ്രിയന്‍ പറയുന്നത്

റഷ്യന്‍ ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് പ്രിയന്‍ വിശദീകരിച്ചത് ഇങ്ങനെയാണ്; 'ഹിറ്റ്‌ലറും നെപ്പോളിയനും തോറ്റ സ്ഥലമല്ലേ.. അവിടെ ഞാനുെ ലാലും പോയിട്ട് കാര്യമില്ല. അതുകൊണ്ട് ആ സിനിമ ഞങ്ങളുപേക്ഷിച്ചു. '

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Why did Priyadarshan drop Mohanlal starrer BIG budget movie?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam