»   » പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രം ഷാജി കൈലാസ് ഉപേക്ഷിക്കാന്‍ കാരണം?

പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രം ഷാജി കൈലാസ് ഉപേക്ഷിക്കാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് സിംഹാസനം. വമ്പന്‍ പ്രതീക്ഷയോടെ 2012 ലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിംഹാസനത്തിന് സാധിച്ചില്ല.

ഇനിയും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് കിടക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍

എന്നാല്‍ സിംഹാസനത്തിനൊക്കെ മുന്‍പ് ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രം പദ്ധതിയിട്ടിരുന്നു. ആ സിനിമ പക്ഷെ പാതിയില്‍ മടുങ്ങിപ്പോയി. എന്തായിരുന്നു കാരണം?

ഏതായിരുന്നു സിനിമ

രഘുപതി രാഘവ് രാജറാം എന്നായിരുന്നു ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളില്‍ എത്തും. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കായിരിക്കും ഈ ചിത്രമെന്ന് സിനിമാ ലോകം വിധിയെഴുതി

മുടങ്ങിപ്പോകാന്‍ കാരണം

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ചിത്രീകരണം പുരോഗമിയ്ക്കവെ സിനിമയുടെ ഷൂട്ടിങ് മുടങ്ങിപ്പോയി. താങ്ങാന്‍ കഴിയാത്ത നിര്‍മ്മാണച്ചെലവ് തന്നെയായിരുന്നു അതിന് കാരണം.

സിംഹാസനം

അതിന് ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തത്. സായി കുമാറും തിലകനുമൊക്കെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം

പരാജയം

എന്നാല്‍ ഏറെ പ്രതീക്ഷയോടെ വന്ന ചിത്രത്തിന് ബോക്‌സോഫീസില്‍ പരാജയമായിരുന്നു വിധി.

പൃഥ്വിരാജിന്റെ ഫോട്ടോസിനായി

English summary
Why did Shaji Kailas dropped the movie with Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam