»   » സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

സോളാര്‍ തട്ടിപ്പിന് ശേഷം ഉപാധികളോടെ ജാമ്യം ലഭിച്ച സരിതയ്ക്ക് കേരളത്തിന് പുറത്ത് പോകുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ സരിത ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം നാഗര്‍കോവിലില്‍ ഷൂട്ടിങ് തിരക്കിലാണ്. സിനിമാ ഷൂട്ടിങിന് പത്ത് ദിവസം കേരളം വിടാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതോടെയാണ് സരിത കേരളം വിട്ടത്. തുടര്‍ന്ന് വായിക്കൂ...

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

ഷാജി കൈലാസിന്റെ ചിത്രത്തില്‍ സരിത എസ് നായര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത തുടക്കം മുതല്‍ വന്നിരുന്നു. എന്നാല്‍ സംസ്‌പെന്‍സാക്കി വയ്ക്കാനായിരുന്നോ എന്തോ സംവിധായകന്‍ വാര്‍ത്ത നിഷേധിച്ചു. പിന്നീടതൊരു ഗോസിപ്പായി നിലനില്‍ക്കെയാണ് സരിതയ്ക്ക് കേരളത്തിന് പുറത്ത് ഷൂട്ടിങിന് പോകാം എന്ന കോടതി വിധി വന്നത്

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

സോളാറും കേസും തന്നെയാണ് വിഷയം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത ടി വി ചാനലിന് നല്‍കുന്ന കോളിളക്കമുണ്ടാക്കുന്ന അഭിമുഖ സീന്‍ ചിത്രീകരിച്ചാണ് ഷൂട്ടിംഗ് തുടങ്ങിയത്.

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

കേസുകള്‍ കാരണം സരിതയ്ക്ക് കേരളം വിട്ടുപോകാന്‍ നിയമതടസമുണ്ട്. ജാമ്യവ്യവസ്ഥയില്‍ ഇളവിനായി സരിത കോടതിയെ സമീപിച്ചിരുന്നു. ഇത് കിട്ടാനുണ്ടായ കാലതാമസം മൂലമാണ് ഷൂട്ടിംഗ് വൈകിയത്. പത്തുദിവസമാണ് കോടതി അനുവദിച്ചത്.

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

കേരളത്തില്‍ ഷൂട്ടിംഗ് നടത്തിയാലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ലൊക്കേഷന്‍ തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. നിരവധി ചാനല്‍ അഭിമുഖങ്ങളെ നേരിട്ട സരിതയ്ക്ക് തുടക്കക്കാരിയുടെ ടെന്‍ഷനേതുമില്ലായിരുന്നത്രെ

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. തലസ്ഥാനം, കമ്മിഷണര്‍, എഫ് ഐ ആര്‍ തുടങ്ങി സുരേഷ് ഗോപിയെ പൊലീസ് ഓഫീസര്‍ താരമാക്കിയ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ അദ്ദേഹം സോളാര്‍ കേസ് അന്വേഷിക്കുന്ന എ ഡി ജി പിയുടെ റോളിലാണ് എത്തുന്നത്

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

വര്‍ഷങ്ങള്‍ക്ക് ശേഷം വാണി വിശ്വനാഥ് ഈ ചിത്രത്തിലൂടെ മടങ്ങിവരുന്നു എന്നാണ് കേള്‍ക്കുന്നത്. കലാഭവന്‍ മണിയാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

'സംസ്ഥാനം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രാജേഷ് ജയരാമന്റേതാണ്. ഭാഗ്യദേവത, കളക്ടര്‍, തുടങ്ങിയ സിനിമകളെഴുതിയ രാജേഷിന്റെ രാഷ്ട്രീയ തീമാണിത്. സരിതയുടെയും സോളാറിന്റേയും കഥയാണ് ത്രെഡ്. സോളാര്‍ കേസിന് പിന്നിലെ രാഷ്ട്രീയവും കുറ്റമറ്റ പൊലീസ് അന്വേഷണം നടന്നാലുണ്ടാകുന്ന പുകിലുകളുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുക.

സുരേഷ് ഗോപിയ്‌ക്കൊപ്പം സരിത എസ് നായര്‍ നാഗര്‍കോവിലില്‍, ഷൂട്ടിങ് പുരോഗമിക്കുന്നു?

ബോണറ്റോ ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനും ഓട്ടോഗ്രാഫിലെ നായികമാരിലൊരാളായിരുന്ന മല്ലികയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഷ്ട്രീയവും ആക്ഷനും സോളാറും ചേര്‍ത്തൊരുക്കുന്ന സിനിമ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തീയേറ്ററിലെത്തും.

English summary
Saritha S Nair, who has been a frequent face in Kerala media in connection with the infamous solar scam, may soon appear in an upcoming Malayalam film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam