»   » കിരീടത്തില്‍ അഭിനയിച്ചതിന് നല്‍കിയ പ്രതിഫലം തിലകന്‍ തിരിച്ചു നല്‍കാന്‍ കാരണം?

കിരീടത്തില്‍ അഭിനയിച്ചതിന് നല്‍കിയ പ്രതിഫലം തിലകന്‍ തിരിച്ചു നല്‍കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പെരുന്തച്ചന്‍ എന്നറിയപ്പെടുന്ന തിലകന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് കിരീടം എന്ന ചിത്രത്തിലെ അച്യുതന്‍ നായര്‍. മോഹന്‍ലാലിന്റെയും - തിലകന്റെയും അഭിനയം തന്നെയാണ് കിരീടത്തിന്റെ വിജയത്തിന് കാരണം.

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

ഈ ചിത്രത്തില്‍ അഭിനയിച്ചതിന് നിര്‍മാതാവ് കൊടുത്ത പ്രതിഫലം തിലകന്‍ തിരിച്ചു നല്‍കുകയുണ്ടായി. അതിന് പിന്നിലും ഒരു കഥയുണ്ട്. തിലകന്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിയെത്തി അഭിനയിക്കുന്ന സമയമായിരുന്നു അത്...

തിരക്കിനിടയില്‍

ചാണക്യന്‍, വര്‍ണ്ണം എന്നീ രണ്ട് ചിത്രങ്ങളുടെ തിരക്കില്‍ നിന്നായിരുന്നു 'കിരീടം' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തിലകന്‍ സമയം കണ്ടെത്തിയത്.

തിലകന്‍ തന്നെ വേണം

കിരീടത്തിലെ അച്യുതന്‍നായരായി മറ്റാരെയെങ്കിലും നോക്കാന്‍ സിബി മലയിലിനോടും ലോഹിതദാസിനോടും തിലകന്‍ സ്‌നേഹത്തോടെ അപേക്ഷിച്ചിരുന്നു. പക്ഷേ, തിലകന്‍ ചേട്ടന്‍ ഇല്ലാതെ കിരീടം നടക്കില്ല എന്ന് സിബിയും ലോഹിയും തീര്‍ത്തു പറഞ്ഞു. എങ്കില്‍, എന്റെ ഒഴിവ് സമയം നോക്കി നിങ്ങള്‍ അഡ്ജ്സ്റ്റ് ചെയ്യേണ്ടിവരുമെന്ന് തിലകനും പറഞ്ഞു.

ആ അഭിനയവൈഭവത്തിന് പിന്നില്‍

ചാണക്യന്‍ രാത്രിയിലും വര്‍ണ്ണം പകലുമായിരുന്നു ഷൂട്ടിംഗ്. ഇതിനിടയിലായിരുന്നു തിലകന്റെ ഒഴിവ് സമയം നോക്കി കിരീടത്തിന്റെ ലൊക്കേഷനില്‍ തീരുമാനിച്ചത്. ഒന്നും രണ്ടും മണിക്കൂറിന്റെ ഇടവേളയിലായിരുന്നു തിലകന്‍ അച്യുതന്‍നായരായി അഭിനയവൈഭവം പ്രകടിപ്പിച്ചത്.

പ്രതിഫലം മടക്കിക്കൊടുത്തു

തിലകന് ഒരു ലക്ഷം രൂപ പ്രതിഫലം കൊടുക്കാനായിരുന്നു നിര്‍മ്മാതാവ് ഉറപ്പിച്ചത്. പക്ഷേ, നിര്‍മ്മാതാവ് പണവുമായി ചെന്നപ്പോള്‍ തിലകന്‍ പറഞ്ഞു, '' നിങ്ങള്‍ എന്റെ സമയത്തിനുവേണ്ടി ഒരു പാട് കഷ്ട്ടപെട്ടതല്ലേ, പിന്നെ, ആദ്യം വേണ്ടാന്നു വെച്ച അച്യുതന്‍നായരെ ഞാന്‍ വല്ലാണ്ട് സ്‌നേഹിച്ചും പോയി. അത് കൊണ്ട് എനിക്ക് ഇത്രയും പണം വേണ്ട. എന്നും പറഞ്ഞ്, നിര്‍മ്മതാവ് കൊടുത്ത പണകെട്ടില്‍ നിന്നും തിലകന്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി പണം മടക്കികൊടുക്കുകയായിരുന്നു.

English summary
Why did Thilakan gave back his remuneration for Kireedam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam