»   » കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയത്

കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയത്

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ജനപ്രീതി നേടിയ സൂപ്പര്‍ഹിറ്റ് സിനിമായായിരുന്നു ചിത്രം. 1988ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, രഞ്ജിനി, നെടുമുടി വേണു, പൂര്‍ണ്ണം വിശ്വനാഥന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരു വര്‍ഷത്തോളം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയിട്ടുണ്ട്.

പറഞ്ഞ് വരുന്നത് ചിത്രത്തിലെ ഒരു രസകരമായ രംഗത്തെ കുറിച്ചാണ്. മോഹന്‍ലാല്‍ നടത്തുന്ന അതിഗംഭീരമായ കാളപോര്. എന്നാല്‍ ചിത്രത്തില്‍ ആ കാളപോര് പ്രേക്ഷകര്‍ കണ്ടില്ല. ചിത്രീകരണത്തിന് ശേഷം കിടിലന്‍ കാളപോര് ചിത്രത്തില്‍ നിന്ന് എടുത്ത് മാറ്റി. തുടര്‍ന്ന് വായിക്കൂ..

കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയതെന്തിന്?

ചിത്രത്തിന് വേണ്ടി കാളപോര് ചിത്രീകരിക്കാന്‍ മദ്രാസില്‍ നിന്നാണ് ഫൈറ്റ് കാളയെ കൊണ്ടുവരുന്നത്. എന്നാല്‍ മസനഗുഡിയിലെ ചെക്ക് പോസ്റ്റില്‍ വച്ച് അധികൃതര്‍ തടഞ്ഞു.

കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയതെന്തിന്?

നാട്ടിലെ കാളയെ വനത്തിലേക്ക് കൊണ്ടു വരുമ്പോള്‍ അതിനെന്തിങ്കെലും രോഗമുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാതെ കടത്തി വിടില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. പിന്നീട് പരിശോധനകള്‍ക്ക് ശേഷമാണ് കാളയെ അതിര്‍ത്തി കടത്തിയത്.

കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയതെന്തിന്?

കഷ്ടപ്പട്ട് കാളയെ സെറ്റില്‍ എത്തിച്ചപ്പോഴായിരുന്നു ഏറ്റവും രസകരമായ സംഭവം നടന്നത്. കാള പോര് ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ കാള അനങ്ങുന്നില്ല. കാളക്കാരന്‍ പലതവണ ശ്രമിച്ചിട്ടും കാളയ്ക്ക് ഒരു അനക്കവുമില്ല. അവസാനം കാളക്കാരനോട് സംവിധായകന്‍ പ്രിയദര്‍ശന്‍ ക്ഷുഭിതനാവുകയും ചെയ്തു.

കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയതെന്തിന്?

ഒരു രക്ഷയുമില്ലാതെ വന്നപ്പോഴാണ് കളക്കാരന്‍ പേപ്പര്‍ കത്തിച്ച് കാളയുടെ അടിവയറില്‍ വച്ചത്. ചൂട് തട്ടിയപ്പോള്‍ കാള ചാടാന്‍ തുടങ്ങി. അങ്ങനെയാണ് ചിത്രത്തിലെ മോഹന്‍ലാല്‍ നടത്തുന്ന കാളപോര് അതിഗംഭീരമായി ചിത്രീകരിച്ചത്.

കാളയുടെ അടി വയറ്റില്‍ പേപ്പര്‍ കത്തിച്ച് വച്ചു, 'മോഹന്‍ലാല്‍ ചെയ്ത ഏറ്റവും രസകരമായ രംഗം ഒഴിവാക്കിയതെന്തിന്?

മനോഹരമായി രംഗം ചിത്രീകരിച്ചുവെങ്കിലും എഡിറ്റിങ് സമയത്ത് കാളപോര് ചിത്രത്തിന് ചേരാതെ വരികയായിരുന്നു. അങ്ങനെയാണ് കഷ്ടപ്പെട്ട് ചിത്രീകരിച്ച രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്.

English summary
Why did thrilling scene avoid from the super hit malayalam movie chithram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam