»   » മണിയുടെ അനുസ്മരണം; കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറം എന്ന് വിനയന്‍

മണിയുടെ അനുസ്മരണം; കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറം എന്ന് വിനയന്‍

Written By:
Subscribe to Filmibeat Malayalam

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവുമായി സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയ്‌ക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ഇന്നലെ (മാര്‍ച്ച് 13) ചാലക്കുടിയില്‍ വച്ച് നടന്ന, താരസമ്പന്നമായ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് വിനയന്‍ പറയുന്നത്.

ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കരുമാടികുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ മണിയില്‍ നിന്നും ഉണ്ടായ കണ്ണു നനയിക്കുന്ന അനുഭവവും വിനയന്‍ പങ്കുവച്ചു. മണിയിലെ വലിയ മനുഷ്യനെ കുറിച്ചും വിനയന്‍ പരമാര്‍ശിയ്ക്കുന്നുണ്ട്. അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറമാണ് അവിടെ നടന്നതെന്നാണ് മറുപടി.

 vinayan-kalabhavan-mani

തങ്ങള്‍ക്കൊപ്പമോ, അതല്ല തങ്ങളേക്കാളും മുകളിലോ അഭിനയവും, പാട്ടും, നൃത്തവും ഒക്കെ വഴങ്ങിയിരുന്ന ഒരു കലാകാരനെ ഒരു കാതം അകലെ മാത്രം നിര്‍ത്തിയിരുന്നവര്‍ ഇന്ന് പറയുന്നു, അവനെന്റെ സഹോദരന്‍ ആയിരുന്നെന്ന്. അവനെപ്പറ്റി പറയാന്‍ വാക്കുകളില്ലെന്ന്. ആ മേലാളന്‍മാരുടെ ഗുഡ്ബുക്കില്‍ പെടാത്ത എന്നെ അവരുടെ കൂടെ ഇരിക്കാന്‍ വിളിക്കാത്തതു തന്നെ നല്ലത്.

പക്ഷേ ഒരു മിന്നാമിനുങ്ങിനെ പോലെ ഒറ്റയ്ക്കു പറന്ന് അകലേയ്ക്കു പോയ മണിയെ സ്മരിക്കാന്‍ എനിക്ക് ഈ മഹത്തുക്കളുടെ മഹാസമ്മേളനങ്ങളൊന്നും വേണ്ട. മണിയിലെ മഹാനടനെ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്ന ആ കാലത്തെ മണിയുമായുള്ള ബന്ധവും മണി അഭിനയിച്ച എന്റെ 13 സിനിമകളുടെ ഓര്‍മ്മകളും മാത്രം മതി- വിനയന്‍ പറഞ്ഞു. പോസ്റ്റ് മുഴുവനായി വായിക്കൂ...

ഇന്ന് മണിയുടെ സഞ്ചയനകര്‍മ്മമായിരുന്നു രാവിലെ 9 മണിക്ക്. ഞാന്‍ ചാലക്കുടിയിലെ വീട്ടില്‍ പോയിരുന്നു. ആ പട്ടടയില്‍ നോക്കി നി...

Posted by Vinayan Tg on Sunday, March 13, 2016
English summary
Why didn't Vinayan attend commemorative ceremony of Kalabhavan Mani

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam