എന്തുകൊണ്ട് താന്‍ നല്ല വേഷങ്ങള്‍ ചെയ്യുന്നില്ല; മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാല്‍ ഇപ്പോള്‍ തൊടുന്ന ചിത്രങ്ങളെല്ലാം പരാജയമാണ്. എന്താവും കാരണം എന്ന ചിന്ത ആരാധകര്‍ക്ക് മാത്രമല്ല, സിനിമയ്ക്കകത്തുള്ള, ലാലിനെ അറിയുന്നവര്‍ക്കുമുണ്ട്. അടുത്തിടെ സംവിധായകന്‍ സിബി മലയില്‍ തന്നെ ഈ ചോദ്യം ലാലിനോട് ചോദിച്ചു.
ഏറ്റവും മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള ഒരു സ്വാതന്ത്ര്യത്തെ എന്തുകൊണ്ടാണ് ലാല്‍ ഫലപ്രദമായി ഉപയോഗിക്കാത്തതെന്നാണ് സിബിയുടെ ചോദ്യം. അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി തുടര്‍ന്ന് വായിക്കൂ...

സിബിയുടെ ചോദ്യം
ഇപ്പോള്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്തുകൊണ്ടാണ് ലാല്‍ വ്യക്തതവച്ചു പുലര്‍ത്താത്തതെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഏറ്റവും മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള ഒരു സ്വാതന്ത്ര്യത്തെ എന്തുകൊണ്ടാണ് ലാല്‍ ഫലപ്രദമായി ഉപയോഗിക്കാത്തത്?

ഞാനും സിബിയും
മോഹന്‍ലാലിന്റെ മറുപടി തുടങ്ങുന്നത് ഇങ്ങനെയാണ്: രണ്ട് മാര്‍ക്ക് എനിക്ക് തന്ന് നാഷണല്‍ അവാര്‍ഡ് വാങ്ങിത്തന്ന ആളാണ് ചോദിക്കുന്നത്. ഒരുപാട് നല്ല സിനിമകള്‍ ഞാനും സിബിയും ചേര്‍ന്ന് ചെയ്തിട്ടുണ്ട്. എത്രയോ നല്ല സിനിമകള്‍!

മലയാള സിനിമയില്‍ മാറ്റങ്ങളുണ്ടാക്കിയത്
ഒരു കാലത്ത് മലയാള സിനിമയില്‍ മാറ്റങ്ങളുണ്ടാക്കിയ പല സിനിമകളും ഞങ്ങളുടേതായി (മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ട്) പുറത്ത് വന്നിട്ടുണ്ട്. മലയാള സിനിമയില്‍ സംഗീത വിഭാഗം ഏറെ അവഗണിക്കപ്പെട്ടിരുന്ന കാലത്ത് പുറത്തുവന്ന ഹിസ് ഹൈനീസ് അബ്ദുള്ള തന്നെ അതിന് ഉദാഹരണം.

അതൊരു കാലഘട്ടം
പിന്നീട് ഭരതം, കന്മദം തുടങ്ങിയ സംഗീതത്തിന് പ്രധാന്യം നല്‍കിയ സിനിമകളും സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നു. ധനം, സദയം തുടങ്ങിയ ഒത്തിരി ചിത്രങ്ങള്‍ പിന്നെയും വന്നു. അതൊരു കാലഘട്ടമായിരുന്നു എന്നാണ് ലാല്‍ പറയുന്നത്.

എന്തുകൊണ്ട് പിന്നെ അത്തരം വേഷങ്ങള്‍ ചെയ്തില്ല?
അതു കഴിഞ്ഞിട്ട് എന്തുകൊണ്ട് അത്തരം കഥകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ ലാല്‍ ചോദിയ്ക്കും എന്തുകൊണ്ടാണ് അത്തരം കഥകള്‍ തിരഞ്ഞെടുത്ത് സംവിധായകര്‍ എന്നെ തേടി വരുന്നില്ല എന്ന്. ഞാനങ്ങനെ ചോദിച്ചാല്‍ സിബി ഉള്‍പ്പടെയുള്ളവര്‍ എന്ത് മറുപടി പറയും എന്നാണ് ലാലിന്റെ ചോദ്യം

അക്കാലത്തെ വിജയം
മികച്ച എഴുത്തുകാരുടെ നിറസാന്നിധ്യമാണ് അക്കാലത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു സംവിധായകന്‍ എഴുത്തുകാരനും കൂടിയാകുമ്പോഴാണ് അല്‍പ്പം കൂടുതല്‍ ഭേദപ്പെട്ട സിനിമകള്‍ ഉണ്ടാകുന്നത്.

എന്നെ കൊണ്ട് അതിന് കഴിയില്ല
ഞാന്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് ലാല്‍ പറയുന്നത്. അങ്ങനെ, അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ ചെയ്യാനുള്ള താല്‍പ്പര്യം എനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

പരാജയം തുടക്കം മണക്കും
പല സിനിമകളും, തുടങ്ങുമ്പോഴേ അറിയാം, കുഴപ്പമാണെന്ന്. പക്ഷെ, അത് പൂര്‍ത്തിയാക്കിയേ മതിയാകൂ എന്ന അവസ്ഥയാണ്. എന്തായാലും, ഭാവിയില്‍ നല്ലത് പ്രതീക്ഷിക്കാം- ലാല്‍ പറഞ്ഞു.


Click it and Unblock the Notifications