ദുല്‍ഖറിന് 'ലാല്‍ അങ്കിള്‍' എങ്ങനെ 'ലാലേട്ടനായി'?
ലാലേട്ടന്‍...മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്‍. മോഹന്‍ലാല്‍ എന്നോ, മോഹന്‍ലാലേട്ടനെന്നോ നടനുമായി അടുപ്പമുള്ള ആരും പൂര്‍ണമായി വിളിക്കറില്ല. അതങ്ങനെയാണ്, ലാലേട്ടന്‍ എന്നും ലാലേട്ടന്‍, മമ്മൂക്ക എന്നും മമ്മൂക്ക.
ചെറുപ്പം മുതലേ അറിയാവുന്നതുകൊണ്ടോ എന്തോ, വാപ്പച്ചിയുടെ അടുത്ത കൂട്ടുകാരനും സുഹൃത്തുമായ മോഹന്‍ലാലിനെ ദുല്‍ഖര്‍ സല്‍മാന്‍ 'ലാല്‍ അങ്കിള്‍' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ദുല്‍ഖര്‍ തന്നെ അത് തിരുത്തി, ലാലേട്ടന്‍ എന്നാക്കി.

ഇതേ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത് ഫാന്‍സുകാര്‍ക്ക് അദ്ദേഹത്തെ താന്‍ ലാല്‍ അങ്കിള്‍ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്നാണ്. 'ലാല്‍ അങ്കിള്‍ എന്ന് ആണ് വിളിച്ചു കൊണ്ടിരുന്നത്. ഫാന്‍സിന് ഇഷ്ടമല്ല.. സോ, ലാലേട്ടന്‍'
തന്നെ ആരാണ് ആദ്യമായി ലാലേട്ടന്‍ എന്ന് വിളിച്ചതെന്ന് ചോദിച്ചാല്‍ ലാലും കുഴയും. 'ബഡായി ബംഗ്ലാവ്' എന്ന ടെലിവിഷന്‍ സെലിബ്രേറ്റി ചാറ്റ് ഷോയ്ക്കിടെ ലാലിനോട് ഈ ചോദ്യം വന്നിരുന്നു. താന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് അത്. ലൊക്കേഷനില്‍ എല്ലാവരും ലാലേട്ടന്‍ എന്ന് വിളിച്ചു. ആരാണ് ആദ്യം വിളിച്ചതെന്നറിയില്ല. പക്ഷെ ആ വിളി ഒരു ബഹുമാനമായാണ് ഞാന്‍ കാണുന്നത്. മലയാളത്തില്‍ അങ്ങനെ രണ്ട് ഏട്ടന്മാരെ ഉള്ളൂ. ഒന്ന് ദാസേട്ടന്‍ മറ്റൊന്ന് ലാലേട്ടന്‍- മോഹന്‍ലാല്‍ പറഞ്ഞു


Click it and Unblock the Notifications