പൃഥ്വിരാജും ഫഹദ് ഫാസിലും തമ്മിലെന്താ പ്രശ്‌നം??
പൃഥ്വിരാജും ഫഹദ് ഫാസിലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ. ഇരുവരും എവിടെയെങ്കിലും എന്തെങ്കിലും പരസ്പരം പാരപറഞ്ഞതൊന്നുമല്ല കേട്ടോ. പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യ വേഷങ്ങള്‍ നല്‍കിയ ചിത്രങ്ങളെല്ലാം ഫഹദ് ഫാസില്‍ തട്ടിക്കളയുന്നു. ഇതിന്റെ കാരണമന്വേഷിച്ച് ചെന്നപ്പോഴാണ് ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന സംശയത്തില്‍ പാപ്പരസികള്‍ ചെന്നു നില്‍ക്കുന്നത്.
ഇത് മൂന്നാമത്തെ തവണയാണ് ഫഹദ് ഫാസില്‍ പൃഥ്വിരാജിനൊപ്പം വന്ന അവസരം വേണ്ടെന്ന് വച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' എന്ന ചിത്രമാണ് ഒടുവിലാ പട്ടികയില്‍. ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം ശ്യാമപ്രസാദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു എന്നതരത്തിലായിരുന്നു വാര്‍ത്തകള്‍. ഒപ്പം പൃഥ്വിരാജും നൈല ഉഷയും. എന്നിട്ടിപ്പോഴോ, ഫഹദിന് പകരം നിവിന്‍ പോളിയാണ് ചിത്രത്തില്‍ വരുന്നത്. നൈലയെ തട്ടി, ഭാവനയും.

ഫഹദിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'ആര്‍ട്ടിസ്റ്റി'ന്റെ സംവിധായകനാണ് ശ്യാമപ്രസാദ്. അങ്ങനെ വരുമ്പോള്‍ ശ്യാമപ്രസാദിന്റെ ഒരു ചിത്രം ഫഹദ് ഉപേക്ഷിക്കേണ്ട കാര്യമില്ല. അപ്പോഴാണ് അടുത്തിടെ ഫഹദ് ഉപേക്ഷിച്ച ചിത്രങ്ങളുടെ ചരിത്രമന്വേഷിച്ച് പോയത്.
'ആമേനി'ന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഡബ്ള്‍ ബാരലില്‍' പൃഥ്വിയ്‌ക്കൊപ്പം ഫഹദിനും ക്ഷണം വന്നിരുന്നു. ഇന്ദ്രജിത്തും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മൂവരുടെയും മുഖം വച്ച് ഫാന്‍സ് പോസ്റ്റര്‍വരെ ഇറങ്ങി. പക്ഷെ കാര്യത്തോടടുത്തപ്പോള്‍ ഫഹദ് ചിത്രത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ ഫഹദിന് പകരം ഒരു താരത്തെ തിരയുകയാണ് അണിയറപ്രവര്‍ത്തകര്‍.
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത 'സപ്തമശ്രീ തസ്‌കര'യാണ് ഫഹദ് ഉപേക്ഷിച്ച മറ്റൊരു ചിത്രം. പൃഥ്വിരാജും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍, ആസിഫിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ഫഹദ് ഫാസിലിനെയായിരുന്നുവത്രെ. ഫഹദിന് 'നോര്‍ത്ത് 24 കാതം' പോലൊരു ഹിറ്റ് നല്‍കിയ അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രമെന്തിന് താരം ഉപേക്ഷിക്കണം എന്നായി സംശയം. അല്ല, ഇനി ഭാഗ്യം തുണയ്ക്കാഞ്ഞിട്ടാവോ...??


Click it and Unblock the Notifications











